ചെയ്യുന്നതെല്ലാം ദൈവസ്തുതിക്കായിരിക്കണം. ആത്മശോധന നടത്തിനോക്കൂ

ദൈവത്തെയാണോ മനുഷ്യരെയാണോ നാം പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ദൈവത്തിന്റെയാണോ മനുഷ്യരുടെയാണോ കൈയടി നേടാന്‍ നാം ശ്രമിക്കുന്നത്? പലരും ചെയ്യുന്നത് മനുഷ്യരുടെ പ്രശംസയ്ക്കുവേണ്ടിയാണ്.എന്നാല്‍ ദൈവത്തിന്റെ പേര് അതിനായി ഉപയോഗിക്കുകയും ചെയ്യും.

ഇത് വളരെ പരിതാപകരമാണ്. നാം ചെയ്യുന്നതെല്ലാം ദൈവസ്തുതിക്കും ദൈവമഹത്വത്തിനും വേണ്ടിയായിരിക്കണം. ദൈവത്തെ സന്തോഷിപ്പിക്കുക..അതായിരിക്കണം നമ്മുടെ ലക്ഷ്യം.

ദൈവത്തിന് വേണ്ടിയാണെന്ന മട്ടില്‍ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടിതന്നെയാണോ.. നാം ചെയ്യുന്നതിലെല്ലാം ദൈവം സന്തോഷിക്കുന്നുണ്ടോ? നമുക്ക് ആത്മാര്‍ത്ഥമായി ചിന്തിക്കാം. തെറ്റുകള്‍ തിരുത്താം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.