മണിപ്പൂരിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന സൗകര്യവുമായി ചങ്ങനാശ്ശേരി അതിരൂപത

ചങ്ങനാശ്ശേരി: മണിപ്പൂര്‍ കലാപം ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പഠിക്കാന്‍ കഴിയാത്തതും പഠനം മുടങ്ങിപ്പോയതുമായ മണിപ്പൂരിലെ 60 വിദ്യാര്‍ത്ഥികള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത തികച്ചു ംസൗജന്യമായി പഠനസൗകര്യം ക്രമീകരിക്കുന്നു.

എന്‍ജിനീയറിങ് ട്രേഡുകള്‍, ബികോം, ബിഎ ഇംഗ്ലീഷ്, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്കുന്നത്. തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനിലാണ് വിവിധ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്കിയിരിക്കുന്നത്.

ക്ലാസുകള്‍ ഈ മാസം 20 ന് ആരംഭിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.