ദൈവികമനുഷ്യന്‍ ഈ തിന്മയില്‍ നിന്ന് ഓടിയകലണമെന്ന് വചനം പറയുന്നു

എല്ലാ മനുഷ്യരുംവീണുപോകാവുന്ന പ്രലോഭനമാണ് ധനത്തിന്റേത്. പണം എത്രയുണ്ടെങ്കിലും മതിയാവാത്ത മനോഭാവം പരക്കെയുണ്ട്. ആത്മീയമനുഷ്യര്‍ പോലും പണത്തിന്റെ കാര്യം വരുമ്പോള്‍ ദുര്‍ബലരായിപോകാറുണ്ട്.

അതുകൊണ്ടാണ്, ഭണ്ഡാരം തുറന്നുകിടന്നാല്‍ പുണ്യാളനാണെങ്കിലും എടുക്കുമെന്ന് ചൊല്ല് രൂപപ്പെട്ടത്. അമിതമായധനമോഹത്തിനെതിരെ വിശുദ്ധ ഗ്രന്ഥംനിരവധി താക്കീതുകള്‍ നല്കുന്നുണ്ട്.

ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാനകാരണമെന്ന് 1 തിമോത്തേയോസ് 6:10 പറയുന്നു. ധനമോഹത്തിലൂടെപലരും വിശ്വാസത്തില്‍ നിന്ന് വ്യതിചലിച്ചുപോകാനും ഒട്ടേറെ വ്യഥകളാല്‍ തങ്ങളെതന്നെ മുറിപ്പെടുത്താനും ഇടയായിട്ടുണ്ട് എന്നും വചനംതുടര്‍ന്നു പറയുന്നു.

അതിനാല്‍, ദൈവികമനുഷ്യനായ നീ ഇവയില്‍ നിന്ന് ഓടിയകലണം(1 തിമോ6:11).

പകരം നാം എന്തായിരിക്കണം, എന്തു ചെയ്യണം എന്ന് വചനം തുടര്‍ന്ന് പറയുന്നത് ഇപ്രകാരമാണ്. നീതി,ദൈവഭക്തി, വിശ്വാസം,സ്‌നേഹം,സ്ഥിരത,സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയുംനിത്യജീവനെ മുറുകെപിടിക്കുകയുംചെയ്യുക.ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്.

അതെ, നിത്യജീവന്‍ നല്കാന്‍ കാരണമായവയെ മുറുകെപിടിച്ചുകൊണ്ട്മറ്റെല്ലാത്തില്‍ നിന്നും നമുക്ക് ഓടിയകലാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.