ലോക യുവജനസംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം

ഫാത്തിമ: ലോകയുവജനസംഗമത്തിന് ഇനി ദിവസങ്ങള്‍ മാത്രം പോര്‍ച്ചുഗല്ലിലെ ലിസ്ബണില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ആറുവരെയാണ് ലോകയുവജനസംഗമം. യുവജനസംഗമത്തില്‍ പങ്കെടുക്കാനായി ഓഗസ്റ്റ് രണ്ട് ബുധനാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ എത്തിച്ചേരും. ഇതോട് അനുബന്ധിച്ച് പാപ്പ ഫാത്തിമായും സന്ദര്‍ശിക്കും.

സീറോ മലബാര്‍ സഭയുടെ യുവജനപ്രസ്ഥാനമായ എസ് എം വൈ എമ്മിന്റെ ഔദ്യോഗികപ്രതിനിധികളും ലോകയുവജനസംഗമത്തില്‍ പങ്കെടുക്കും എന്നതാണ് മറ്റൊരു വിശേഷം. ഇന്ത്യയിലെ വിവിധ രൂപതകളില്‍ നിന്നായി 16 പേരാണ് പങ്കെടുക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ സംഘത്തെ നയിക്കും.എസ് എം വൈ എം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ, എസ് എംവൈ എം പ്രഥമ പ്രസിഡന്റ് സിജോ അമ്പാട്ട് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.