ദിവസം തോറും ദൈവാനുഗ്രഹം നേടാന്‍ ഇങ്ങനെ ചെയ്താല്‍ മതി

ദിവസവും ദൈവാനുഗ്രഹത്തിലായിരിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരെങ്കിലുമുണ്ടാവുമോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. എന്നാല്‍അതിനായി എന്താണ് ചെയ്യേണ്ടതെന്ന് അറിയുന്നവര്‍വളരെ ചുരുക്കമായിരിക്കും.

സ്ഥിരമായി ദൈവസ്മരണയിലേര്‍പ്പെടുക എന്നതാണ് ദിവസം തോറും ദൈവാനുഗ്രഹം നേടാനുള്ള എളുപ്പമാര്‍ഗ്ഗം. സ്ഥിരമായുള്ളദൈവസ്മരണയിലൂടെ ദൈവാനുഗ്രഹം വര്‍ദ്ധിക്കുകയും ആത്മീയപുരോഗതി നേടുകയും ചെയ്യും. സദ്ഗുണങ്ങളാല്‍ വളരണമെന്നാഗ്രഹിക്കുന്നവര്‍ മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതായി കരുതേണ്ടത്ദൈവഭയത്തെയും വിശുദ്ധമായ സ്‌നേഹത്തെയുമാണ്. ഇതിലൂടെ ദൈവത്തെ എല്ലാറ്റിനെക്കാളും നാം സ്‌നേഹിക്കുകയാണ് ചെയ്യുന്നത്.

അതുകൊണ്ട് എല്ലായ്‌പ്പോഴുംദൈവസ്‌നേഹം തന്റെ ഹൃദയത്തിലേക്ക് അയ്ക്കണമേയെന്ന് നിരന്തരമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും വേണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.