അള്‍ജീരിയായില്‍ ഭരണകൂടം അടച്ചുപൂട്ടിച്ചത് 16 ദേവാലയങ്ങള്‍

അള്‍ജീരിയ: അള്‍ജീരിയന്‍ ഭരണകൂടം 16 ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടി. ഇവാഞ്ചലിക്കല്‍സഭയുടെ ദേവാലയങ്ങളാണ് അടച്ചുപൂട്ടിച്ചത്. യുഎസ് ഗവണ്‍മെന്റ് വാച്ച് ഡോഗിന്റേതാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായിട്ടാണ് ഇത്രയുംദേവാലയങ്ങള്‍ അടച്ചുപൂട്ടിച്ചത്.

ദൈവനിന്ദാക്കുറ്റം ചുമത്തി വ്യക്തികളെ അറസ്റ്റ് ചെയ്യുന്നതും ഇവിടെ സാധാരണ സംഭവമാണ്. 99 ശതമാനം സുന്നി മുസ്ലീം ജനസംഖ്യയുളള രാജ്യമാണ് അള്‍ജീരിയ. അള്‍ജീരിയായിലെ നിയമവ്യവസ്ഥ ആര്‍ട്ടിക്കിള്‍ 144 ദൈവനിന്ദയെ ക്രിമിനല്‍ കുറ്റമായിട്ടാണ് നിര്‍വചിച്ചിരിക്കുന്നത്.

ഇങ്ങനെയൊക്കെയാണെങ്കിലും അള്‍ജീരിയായില്‍ ക്രൈസ്തവപ്രാതിനിധ്യംവര്‍ധിച്ചുവരുന്നതായിട്ടാണ് കണക്കുകള്‍. 2008 ല്‍ പതിനായിരം ക്രൈസ്തവരായിരുന്നു ഉണ്ടായിരുന്നത്. 2015 ആയപ്പോള്‍ അത് 380,000 ആയി. ഈ വര്‍ഷങ്ങളില്‍ അത് അമ്പതിനായിരം ആയിട്ടുണ്ടാവുമെന്നാണ് കണക്കുകൂട്ടല്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.