ഈ തിരുവചനം ധ്യാനിച്ച് എല്ലാ ദിവസവും ആരംഭിക്കൂ, ദൈവകരുണയില്‍ മുന്നോട്ടുപോകാം

ഒരു നല്ല പ്രഭാതം ഒരുദിവസത്തെ മുഴുവന്‍ നിശ്ചയിക്കുന്നുവെന്നാണ പറയുന്നത്. നല്ലതുപോലെ ഒരു ദിവസംതുടങ്ങാന്‍ കഴിഞ്ഞാല്‍ ആ ദിവസം മുഴുവന്‍ അതിന്റെ പ്രകാശത്തില്‍ നമുക്ക് മുന്നോട്ടുപോകാനാവും. എല്ലാദിവസത്തെയും മനോഹരമാക്കുന്നത് ദൈവികചിന്തയും ദൈവികമായ വഴിനടത്തലുമാണ്.

ദൈവിക വഴിനയിക്കല്‍ നമ്മുടെ ജീവിതത്തെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രക്ഷിക്കുന്നു. പ്രതികൂലമായ സംഭവവികാസങ്ങളില്‍ പോലും ദൈവകരം കാണാനും ദൈവകൃപയില്‍ ആശ്രയിക്കാനും അത് കരുത്തുനല്കുന്നു.

അതുകൊണ്ട് ഈ സങ്കീര്‍ത്തനം പ്രാര്‍ത്ഥിച്ച് നമുക്ക് ഓരോ ദിവസവും ആരംഭിക്കാം.
പ്രഭാതത്തില്‍ അങ്ങയുടെ കാരുണ്യംകൊണ്ട് ഞങ്ങളെ സംതൃപ്തരാക്കണമേ.( സങ്കീ 90:14)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.