ആഗമനകാലത്ത് ചൊല്ലാവുന്ന മനോഹരമായ ഒരു പ്രാര്‍ത്ഥന

ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലമാണ് ആഗമനകാലം. രക്ഷകന്‍ വന്നുപിറക്കാന്‍ അവന്‍ തന്നെതന്നെ ഒരുക്കുന്ന മനോഹരദിനങ്ങളാണ് അവ.

ഇത്തരം അവസരത്തില്‍ നാം പ്രാര്‍ത്ഥിക്കേണ്ട ഒരു മനോഹരമായ പ്രാര്‍ത്ഥനയുണ്ട്. ചെറുത് മനോഹരം എന്ന് പറയുന്നതുപോലെ ഈ പ്രാര്‍ത്ഥന ചെറുതാണ്. വളരെ പുരാതനമായ പ്രാര്‍ത്ഥനയാണ് ഇത്. ഒരു പക്ഷേ എല്ലാ രാജ്യങ്ങളിലെയും വിശ്വാസികള്‍ക്കിടയില്‍ ഈ പ്രാര്‍ത്ഥനയുണ്ടാവും. എങ്കിലും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ പ്രാര്‍ത്ഥനയെ പലപ്പോഴും അനുസ്മരിച്ചിട്ടുണ്ട്.

ഈശോയേ എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെയാക്കണമേ എന്നതാണ് ആ പ്രാര്‍ത്ഥന. മനോഹരമായ ഈ പ്രാര്‍ത്ഥന ഹൃദയതാളം പോലെ നമ്മുടെ ചുണ്ടുകളില്‍ എപ്പോഴും ഉണ്ടായിരിക്കട്ടെ.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.