ദൈവവേല ചെയ്യുന്ന എല്ലാവരെയും പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുമെന്ന് യേശുവിന്റെ വാക്ക്

എല്ലാ വേലകള്‍ക്കും മഹത്വമുണ്ട്. വേല ചെയ്ത് ജീവിക്കണമെന്നാണല്ലോക്രിസ്തുനാഥന്റെ ആഹ്വാനവും. എന്നാല്‍ മറ്റെല്ലാ വേലകളെക്കാളും മഹത്തരമാണ് ദൈവവേല.

മറ്റ് വേലകളില്‍ നാം ലോകത്തിന്റെ നായകന്മാരെയാണ് സേവിക്കുന്നത്. മേലുദ്യോഗസ്ഥന് കീഴ്‌പ്പെട്ട്,മുതലാളിയെ അനുസരിച്ച് ഉദരപൂരണത്തിന് വേണ്ടിയുള്ളതാണ് നമ്മുടെ ഭൂരിപക്ഷ വേലകളും.പക്ഷേ ദൈവവേല അങ്ങനെയല്ല. അവിടെ നാം നമ്മുടെ ദൈവത്തെതന്നെയാണ് സേവിക്കുന്നത്. അതുകൊണ്ടാണ് അത് മറ്റെല്ലാ വേലകളെക്കാളും മഹത്തരമാകുന്നത്. ദൈവവേല ചെയ്യുന്നവരെ ദൈവവുംവലിയ ഗൗരവത്തിലെടുക്കും യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തില്‍ ഈശോ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

വരുംകാലങ്ങളില്‍ എന്റെ ജോലി ചെയ്യുന്നവര്‍ക്ക് നിയുക്തകൃത്യം പൂര്‍ത്തിയാക്കാനാവശ്യമുള്ളതെല്ലാം നല്കപ്പെടും. പിതാവ് പുത്രനിലൂടെ പരിശുദ്ധാത്മാവിനെ അയച്ച് ദൈവവേല ചെയ്യുന്ന എല്ലാവരെയുംശക്തിപ്പെടുത്തും. ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരുടെ ഹൃദയങ്ങളില്‍ ധാരാളമായി പരിശുദ്ധാത്മാവ് നിറയപ്പെടും. അവരോട് ആവശ്യപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനാവശ്യമായ എല്ലാ ദാനങ്ങളും അവര്‍ക്കുണ്ടാകുന്നതാണ്.

മുക്ക് ദൈവവേല കൂടുതല്‍ ഉന്മേഷത്തോടെ, സ്‌നേഹത്തോടെ ചെയ്യാം. ദൈവം പരിശുദ്ധാത്മാവിനെ അയച്ച് നമ്മെ ശക്തിപ്പെടുത്തും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.