ഒരുവനിലെ നന്മ മാത്രം ദര്‍ശിച്ച് തിന്മയില്‍ അസ്വസ്ഥനാകാതിരിക്കാന്‍ എങ്ങനെ സാധിക്കും?

മറ്റുള്ളവരിലെ നന്മയെക്കുറിച്ച് പ്രശംസിക്കാനും അവരിലെ നന്മയുടെ ഭാഗമായി നിലയുറപ്പിക്കാനും എല്ലാവര്‍ക്കും താല്പര്യമുണ്ട്. എന്നാല്‍ സ്‌നേഹിക്കുന്നവരുടെ പോലും കുറ്റങ്ങളോ കുറവുകളോ അംഗീകരിക്കാന്‍ നമുക്ക് കഴിയാറില്ല. സത്യത്തില്‍ ഒരാളുടെ നന്മയെ അംഗീകരിക്കാന്‍ കഴിയുമെങ്കില്‍, അയാളെ നാം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ ആ വ്യക്തിയുടെ ദോഷങ്ങളും കുറവുകളുംനാം അംഗീകരിക്കേണ്ടതുതന്നെയാണ്. പക്ഷേ എന്തുചെയ്യാം,നമുക്കത് സാധിക്കാറില്ല. ഇങ്ങനെയൊരു വിഷമം യേശുവിന്റെ ശിഷ്യന്മാര്‍ക്കുമുണ്ടായിരുന്നു. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. യാക്കോബിന്റേതായിരുന്നു ആ ചോദ്യം.

കര്‍ത്താവേ ഒരുവനിലെ നന്മ മാത്രം ദര്‍ശിച്ച് തിന്മയില്‍ അസ്വസ്ഥനാകാതിരിക്കാന്‍ എങ്ങനെ സാധിക്കും?
അതിന് ഈശോ പറയുന്ന മറുപടി ഇങ്ങനെയാണ്.

അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം. ഏതെങ്കിലുംതരത്തില്‍ എല്ലാവരും പാപികളാണെന്ന് ഓര്‍മ്മിക്കുകയുംവേണം. പിന്നെ എങ്ങനെയാണ് മറ്റൊരാളിനെ നിങ്ങള്‍ക്ക് വിധിക്കാനും പഴിക്കാനും കഴിയുക’
ഈശോയുടെ ഈ മറുപടി നമുക്കു ധ്യാനിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.