മലയോട് മാറിപ്പോകാന്‍ പ്രാര്‍ത്ഥിച്ച വിശുദ്ധനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

യേശു പറഞ്ഞു, നിങ്ങളുടെ അല്‍പവിശ്വാസം കൊണ്ടുതന്നെ. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ക്ക് കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് ഇവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്തേക്ക് പോവുക എന്ന് പറഞ്ഞാല്‍ അത് മാറിപ്പോകും. നിങ്ങള്‍ക്ക് യാതൊന്നും അസാധ്യമായിരിക്കുകയില്ല( മത്താ 17:20)

നമ്മളില്‍ ഭൂരിപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇത് ദൈവവചനം മാത്രമാണ്.ഇത് നമ്മുടെ ജീവിതത്തില്‍ സംഭവിക്കും എന്നതിനെക്കുറിച്ച് നമ്മുക്ക് യാതൊരു വിശ്വാസവുമുണ്ടായിരിക്കുകയില്ല. എന്നാല്‍ യേശുവിന്റെ ഈ വാക്കുകളെ അക്ഷരാര്‍ത്ഥത്തില്‍ വിശ്വസിച്ച ഒരു വിശുദ്ധനുണ്ടായിരുന്നു. അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ഗ്രിഗറി. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബിഷപ്പായിരുന്നുഗ്രിഗറി. അത്ഭുതങ്ങളുടെ പേരില്‍ പ്രസിദ്ധന്‍. മലകളെ മാറ്റുവാന്‍ തക്കവിശ്വാസം എന്ന വാക്ക് അക്ഷരംപ്രതി സ്വജീവിതത്തില്‍ പ്രകടമാക്കിയ വിശുദ്ധന്‍. പാരമ്പര്യവിശ്വാസമനുസരിച്ചത് സ്ഥലത്ത് ഒരു ദേവാലയംപണിയണം. എന്നാല്‍ മല അതിന് പ്രതിബന്ധമാണ്. പക്ഷേ വിശുദ്ധന് ദൈവവചനത്തില്‍ വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസമനുസരിച്ച് വിശുദ്ധന്‍ പ്രാര്‍ത്ഥിച്ചു. മല നിരങ്ങി നീങ്ങുകയും തല്‍സ്ഥാനത്ത് ദൈവാലയം പണിയുകയുംചെയ്തു.

ദൈവവചനത്തിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കാന്‍ ഈ സംഭവം നമ്മെയും പ്രചോദിപ്പിക്കട്ടെ. അതോടൊപ്പം നമുക്ക് ഇങ്ങനെയൊരു വിശ്വാസമുണ്ടോയെന്ന് ആത്മശോധന നടത്തിനോക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.