സംസാരിക്കും മുമ്പും പ്രാര്‍ത്ഥിക്കണോ? ഇതാ അതിന്റെ ഉത്തരം

നെഹമിയയുടെ പുസ്തകം രണ്ടാം അധ്യായത്തില്‍ നാം കാണുന്നത് ഇതാണ്.മ്ലാനവദനനായി നില്ക്കുന്ന നെഹമിയായോട് രാജാവ് ചോദിക്കുന്നു, എന്താണ് നിന്റെ അപേക്ഷ? ഇതിന് ഉടനടി നെഹമിയ മറുപടിപറയുന്നില്ല. പകരം ബൈബിള്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്,

സ്വര്‍ഗ്ഗസ്ഥനായ ദൈവത്തോട് പ്രാര്‍ത്ഥിച്ചതിന് ശേഷം ഞാന്‍ രാജാവിനോട് പറഞ്ഞു…

ഒരു സുഹൃത്തിനെ കണ്ടുമുട്ടുമ്പോള്‍, ഒരു അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍, ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുമ്പോള്‍, ഒരു ആലോചനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴൊക്കെ നമുക്ക് സംസാരിക്കേണ്ടതായി വരാറുണ്ട്. പക്ഷേ അവിടെയൊക്കെ നാം മാനുഷികമായിട്ടായിരിക്കും സംസാരിക്കുന്നത്. അതുകൊണ്ടുതന്നെ തെറ്റുപറ്റാനുള്ള സാധ്യതകളും ഏറെയായിരിക്കും. പക്ഷേ ദൈവത്തോട് പ്രാര്‍ത്ഥിച്ചതിന് ശേഷം സംസാരിക്കുമ്പോള്‍ നമ്മിലൂടെ ദൈവാത്മാവായിരിക്കും സംസാരിക്കുന്നത്. ആ സംസാരം കറയറ്റതായിരിക്കും.

ഏറെ നേരം പ്രാര്‍ത്ഥിക്കണം എന്നതല്ല ഇവിടെ ഉദ്ദേശിക്കുന്നത്. ഒരു നിമിഷമെങ്കിലും ദൈവത്തെ സ്മരിച്ചതിന് ശേഷം സംസാരിച്ചുതുടങ്ങുക. ദൈവത്തെ ഉള്ളില്‍ ഓര്‍മ്മിച്ചുകൊണ്ട് സംസാരിക്കുക. അപ്പോള്‍ നമുക്ക് വാക്കില്‍ പിഴയ്ക്കുകയില്ല. അധികാരികളോടും നമ്മെക്കാള്‍ ഉന്നതസ്ഥാനത്തുളളവരോടും സംസാരിക്കുന്നത് പ്രാര്‍ത്ഥിച്ചതിന് ശേഷമായിരിക്കട്ടെ..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.