പരദൂഷകര്‍ അന്ത്യകാലത്തിന്റെ സൂചനയാണോ?

അന്ത്യകാലത്തിന്റെ സൂചനകളെക്കുറിച്ച് വിശുദ്ധഗ്രന്ഥം പലഭാഗങ്ങളിലും പറയുന്നുണ്ട്. പല അടയാളങ്ങളാണ് ഇതുസംബന്ധിച്ച് നല്കുന്നതും.മനുഷ്യരുടെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റം ഇതില്‍ പ്രധാനപങ്കുവഹിക്കുന്നു. വിശുദ്ധ യൂദാസിന്റെ ലേഖനത്തില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

അവര്‍ നിങ്ങളോട് പറഞ്ഞിട്ടുണ്ട് തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും.(യൂദാസ 1:18)

പരദൂഷണം പറയാനുള്ള പ്രവണത പലരുടെയും സഹജവാസനയാണ്. എന്നാല്‍ ആ സഹജവാസനനമ്മെ ദൈവത്തില്‍ നിന്ന് അകറ്റുകയാണ് ചെയ്യുന്നതെന്ന് മറക്കാതിരിക്കാം. പരിശുദ്ധാത്മാവ് ഇല്ലാത്തവരാണ് അവര്‍. കേവലം ലൗകികരും.ഇവര്‍ ഭിന്നിപ്പുണ്ടാക്കുന്നവരുമാണ്. അതുകൊണ്ട്ഇനിയെങ്കിലും നമുക്ക് പരദൂഷണത്തില്‍ നിന്ന് അകന്നുനില്ക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.