പൈശാചിക പീഡകളെ പരിശുദ്ധ മറിയത്തിന്റെ സഹായത്തോടെ നേരിട്ട വിശുദ്ധന്റെ കഥ

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദധനായ വൈദികനായിരുന്നു ഫിലിപ്പ് നേരി. റോമിന്റെ രണ്ടാം അപ്പസ്‌തോലന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മറ്റ് പല വിശുദ്ധര്‍ക്കും എന്നതുപോലെ ഫിലിപ്പ് നേരിക്കും സാത്താനില്‍ നിന്ന് വിവിധതരത്തിലുള്ള ആക്രമണങ്ങള്‍ നേരിട്ടിരുന്നു. അപ്പസ്‌തോലിക വഴികളില്‍ പല പ്രലോഭനങ്ങളും കൊണ്ട് വിശുദ്ധനെ തോല്പിക്കാന്‍ സാത്താന്‍ കച്ചകെട്ടിയിറങ്ങിയിരുന്നു.

ഈ സമയങ്ങളിലെല്ലാം വിശുദ്ധന്‍ ആശ്രയിച്ചിരുന്നത് പരിശുദ്ധ കന്യാമറിയത്തെയായിരുന്നു. പ്രലോഭനങ്ങളുടെയും പീഡനങ്ങളുടെയും മധ്യത്തില്‍ വിശുദ്ധന്‍ പരിശുദ്ധ കന്യാമറിയത്തെ വിളിച്ചപേക്ഷിച്ചു. അപ്പോഴെല്ലാം മാതാവ് ഓടിയെത്തുകയും ചെയ്തിരുന്നു. മാതാവിനെ കാണുന്നതോടെ സാത്താന്‍ അപ്രത്യക്ഷനാകുകയും ചെയ്തു.

മാതാവ് ഉള്ളിടത്ത് സാത്താന് നില്ക്കാനാവില്ലല്ലോ. വിശുദ്ധന്റെഈ അനുഭവം നമ്മോട് പറയുന്നത് ഇതാണ്. നമുക്കും ജീവിതയാത്രയില്‍ പലതരത്തിലുള്ള പീഡകളും പ്രലോഭനങ്ങളും സാത്താന്‍ നല്കാറുണ്ട്, അപ്പോഴെല്ലാം മാതാവിനെ വിളിക്കുക. പണത്തിന്റെ പ്രലോഭനം..ശരീരത്തിന്റെ പ്രലോഭനം. പ്രശസ്തിയുടെ പ്രലോഭനം, അധികാരദുര്‍വിനിയോഗത്തിന്റെ പ്രലോഭനം..

അപ്പോഴെല്ലാം നാം രക്ഷയ്ക്കായി മാതാവിനെ വിളിക്കുക. മാതാവ് ഓടിയെത്തുന്നതോടെ സാത്താന്‍ ഓടിപ്പോകു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.