ശക്തമായ പ്രലോഭനമുണ്ടാകുമ്പോള്‍ കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കുക: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

നമുക്കോരോരുത്തര്‍ക്കും കാവല്‍മാലാഖമാരുണ്ട്. എന്നാല്‍ കാവല്‍മാലാഖയുടെ ഷേപ്പ് എന്താണെന്ന കാര്യത്തെക്കുറിച്ച നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? ഓരോരുത്തരുടെയും കാവല്‍മാലാഖമാര്‍ക്ക് അവനവരുടെ രൂപമാണ്. എന്റെ കാവല്‍മാലാഖയ്ക്ക് എന്റെ രൂപമാണ്. നിങ്ങളുടെ കാവല്‍മാലാഖയ്ക്ക് നിങ്ങളുടെ രൂപമായിരിക്കും.അപ്പ 12ാം അധ്യായത്തിലാണ് അതേക്കുറിച്ച് സൂചന ലഭിക്കുന്നത്.

ശുദ്ധീകരണസ്ഥലത്തു പോലും കാവല്‍മാലാഖമാരുണ്ട്. ജനനം മുതല്‍ നിത്യതയില്‍ എത്തുന്നതു വരെ നമ്മെ പിന്തുടരുന്നവരാണ് കാവല്‍മാലാഖമാര്‍. അതുകൊണ്ട് ശക്തമായ പ്രലോഭനം ഉണ്ടാകുമ്പോള്‍ കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കണം. പിടിച്ചുനിക്കാനുള്ള ശക്തി കിട്ടാന്‍ കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കണം. പിതാക്കന്മാരൊക്കെ നമുക്ക് പറഞ്ഞുതന്നിട്ടുള്ള കാര്യമാണ് അത്.

പിശാച് അധപ്പതിച്ച മാലാഖയാണ്. പിശാച് ഉപദ്രവിക്കാന്‍ വരുന്ന സമയത്ത് മാലാഖമാരെ വിളിച്ച് അപേക്ഷിക്കണം. മിഖായേലേ, ഗബ്രിയേലേ, റപ്പായാലേ എന്നെല്ലാം വിളിക്കണം.

ഓരോ വിശ്വാസിയുടെ ജീവിതത്തിലും കാവല്‍മാലാഖയുണ്ടെന്നത് വിശ്വാസസത്യമാണ്. അത് നിഷേധിക്കാന്‍ പാടില്ല. മാലാഖമാരുടെ സഹായം ദൈവം നമുക്ക് അയച്ചുതന്നിട്ടുണ്ട്. സഭ അത് നിഷേധിക്കുന്നില്ല. സഭ പ്രധാനമായും മൂന്നു ദൂതന്മാരെക്കുറിച്ചാണ് പറയുന്നത്. ഗബ്രിയേല്‍, റഫായേല്‍, മിഖായേല്‍..

മാലാഖമാരുടെ സഹായത്തിന് നമുക്ക് നന്ദി പറയണം, കഷ്ടതകളിലേക്ക്, കുടുംബജീവിതത്തിലേക്ക് ,പ്രയാസങ്ങളിലേക്ക്, പ്രലോഭനങ്ങളിലേക്ക് എല്ലാം കാവല്‍മാലാഖയെ ക്ഷണിക്കണം. അതുപോലെ ഇന്നേവരെ നമ്മുടെ ജീവിതത്തില്‍ ചെയ്തുകിട്ടിയ എല്ലാ നന്മകളുടെയും പേരില്‍ കാവല്‍മാലാഖയ്ക്ക് നന്ദി പറയണം. എന്റെ കാവല്‍മാലാഖേ ഞാന്‍ നിനക്ക് നന്ദി പറയുന്നുവെന്ന് നാംപറയണം.

ഇതുവരെ നാം നന്ദി പറഞ്ഞിട്ടില്ല എങ്കില്‍ അതൊരു നന്ദികേടാണ്. ജീവിതത്തില്‍ എല്ലാം ഭംഗിയായി നടക്കുന്നുവെങ്കില്‍ അത് നമ്മുടെ കഴിവുകൊണ്ടാണോ. ഒരിക്കലുമല്ല കാവല്‍മാലാഖ നമ്മെ സഹായിച്ചതുകൊണ്ടാണ്. നിങ്ങള്‍ വാഹനം ഓടിക്കുമ്പോള്‍ അതിന്റെ ചുമതല കാവല്‍മാലാഖയ്ക്കായിരുന്നു. ഇന്നേവരെ അപകടങ്ങളില്‍ ചെന്നുചാടാതെയിരുന്നിട്ടുണ്ടെങ്കില്‍ അത് കാവല്‍മാലാഖ നമ്മെ സഹായിച്ചതുകൊണ്ടായിരിക്കുന്നു.. നമ്മെ സഹായിക്കാന്‍ കാവല്‍മാലാഖമാരുണ്ട്. ആ സത്യം നാം തിരിച്ചറിയണം.

കാവല്‍മാലാഖയോട് പ്രാര്‍ത്ഥിക്കുക..നന്ദി പറയുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.