ക്രിസ്തീയ മണ്ഡലത്തില്‍ ഇന്ന് കൂടുതലും ചെയ്യുന്നത് കൃപയല്ല, ജഡമാണ്: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ക്രിസ്തീയ മണ്ഡലത്തില്‍ ഇന്ന് കൂടുതലും ചെയ്യുന്നത് കൃപയല്ല ജഡമാണ്. അതുകൊണ്ടാണ് എല്ലാറ്റിനും കണക്കുള്ളത്. നാം പറയുന്ന വാക്കുകള്‍ തന്നെ അത് വ്യക്തമാക്കുന്നു,

‘നിനക്കുവേണ്ടി ഞാന്‍ എന്തുമാത്രം കഷ്ടപ്പെട്ടതാണ്’ ‘ഈ സമൂഹത്തിന് വേണ്ടി ഞാന്‍ എന്തെല്ലാം ചെയ്തിട്ടുള്ളതാണ്.’ ‘എത്ര രൂപ നിനക്ക് തന്നതാണ്.’

എല്ലാറ്റിനും നാം കണക്ക് പറയുന്നു. ഇതെല്ലാം ചെയ്തത് കൃപയല്ല ജഡമാണ്. ഇതിനു കിട്ടുന്ന ഫലം പൂജ്യമാണ് വട്ടപ്പൂജ്യം. എന്നിട്ടാണ് നാം ഇതേക്കുറിച്ച് പറഞ്ഞുനടക്കുന്നത്. ഇവരൊന്നും നല്ലവരല്ല. സല്‍പ്രവൃത്തികള്‍ മലിനവസ്ത്രമാക്കിയവരാണ് ഇവര്‍. നല്ലവരാണെന്ന് വിചാരിക്കരുതേ. നിങ്ങള്‍ക്ക് രക്ഷപ്പെടണോ എങ്കില്‍ യേശുവില്‍ വരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.