കരുണയ്ക്കുവേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം

ദൈവകരുണ മാത്രമേ നമുക്കാശ്രയമായിട്ടുള്ളൂ. ദൈവത്തിന്റെ കരുണയുടെ തണല്‍പ്പറ്റിയാണ് നാം ഓരോരുത്തരും ജീവിക്കുന്നതും. അതുകൊണ്ടുതന്നെ നമുക്ക് ദൈവകരുണയില്‍ ശരണം തേടാം.

കര്‍ത്താവേ കരുണയുണ്ടാകണമേ. പാപികളായ ഞങ്ങളുടെ മേല്‍ കൃപ ചൊരിയണമേ. ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങളുടെ പാപങ്ങളും പാപസാഹചര്യങ്ങളും ഞങ്ങളില്‍ നിന്ന് അകറ്റണമേ. ഞങ്ങളുടെ മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാദികള്‍, പൂര്‍വ്വപിതാക്കന്മാര്‍ തുടങ്ങിയവര് മൂലം വന്നുപോയ എല്ലാ പാപങ്ങള്‍ക്കും ഞങ്ങള്‍ മാപ്പ് ചോദിക്കുന്നു. ഞങ്ങളുടെ കടങ്ങള്‍ ഇളച്ചുതരണമേ. അവിടുത്തെ അമൂല്യമായ തിരുരക്തത്താല്‍ ഞങ്ങളെകഴുകി വിശുദ്ധീകരിച്ച് അങ്ങേ അരൂപിയാല്‍ നിറച്ച് നയിക്കണമേ.ആമ്മേന്‍മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.