ആയിരക്കണക്കിന് ഗ്രാന്റ് പേരന്റസും ഗ്രാന്റ് ചില്‍ഡ്രനുമായി മാര്‍പാപ്പയുടെ കൂടിക്കാഴ്ച ഏപ്രില്‍ 27 ന്

വത്തിക്കാന്‍ സിറ്റി: ആയിരക്കണക്കിന് ഗ്രാന്റ് പേരന്റസും ഗ്രാന്റ് ചില്‍ഡ്രനുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കൂടിക്കാഴ്ച ഏുപ്രില്‍ 27 ന് നടക്കും. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളായിരിക്കും വേദി. ഇതിനായി ഈ ആഴ്ചയില്‍ ആറായിരത്തോളം ഗ്രാന്റ് പേരന്റസും അവരുടെ കൊച്ചുമക്കളും വത്തിക്കാനില്‍ എത്തിച്ചേരും. ലോകത്ത് ഏറ്റവും കൂടുതല്‍ വൃദ്ധരുള്ളതില്‍ രണ്ടാം സ്ഥാനമാണ് ഇറ്റലിക്കുള്ളത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും വൃദ്ധര്‍ ഒരുമിച്ചുപങ്കെടുക്കുന്ന സംഗമം നടക്കുന്നത്. വാര്‍ദ്ധക്യത്തെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകള്‍ നല്കാന്‍ ഈ സംഗമം ഉപകരിക്കും. വാര്‍ദ്ധക്യം മഹത്തായ പ്രായമാണ്. അതൊരിക്കലും ഭാരമോ പാഴോ അല്ല എന്നതാണ് ഈ സംഗമം കൊണ്ട് പറയാന്‍ ഉദ്ദേശിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.