ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ റീജണൽ ബൈബിൾ കൺവെൻഷനുകൾക്ക് നോർവിച്ചിൽ 22 ന് തുടക്കം കുറിക്കും



നോര്‍വിച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ എട്ടു റീജണുകളിലായി സംഘടിപ്പിക്കുന്ന മൂന്നാമത് ബൈബിൾ കൺവെൻഷന്റെ ഔപചാരികമായ ഉദ്ഘാടനം നോർവിച്ചിൽ ഒക്ടോബർ 22 ന് ചൊവ്വാഴ്ച നടക്കു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു അനുഗ്രഹ പ്രഭാഷണം നടത്തും.

സുവിശേഷ പ്രഘോഷണം പൗരോഹിത്യ ദൗത്യമായി ഏറ്റെടുത്തു ലോകമെമ്പാടും ശുശ്രുഷ ചെയ്യുന്ന വിൻസൻഷ്യൻ കോൺഗ്രിഗേഷന്റെ നേതൃത്വത്തിലാണ് ഈ വർഷത്തെ റീജണൽ ബൈബിൾ കൺവെൻഷനുകൾ നയിക്കപ്പെടുന്നത്. ഡിവൈൻ റിട്രീറ് സെന്ററിന്റെ ഡയറക്ടർ ഫാ. ജോർജ്ജ് പനക്കൽ നയിക്കുന്ന ബൈബിൾ കൺവെൻഷനിൽ, റാംസ്‌ഗേറ്റ് ഡിവൈൻ സെന്റർ ഡയറക്ടർ ഫാ.ജോസഫ് എടാട്ട്, ഫാ.ആന്റണി പറങ്കിമാലിൽ എന്നിവരും പങ്കു ചേരും.

ഈസ്റ്റ് ആംഗ്ലിയായിലെ, കേംബ്രിഡ്ജ് റീജണൽ ബൈബിൾ കൺവെൻഷൻ  സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രൽ പള്ളിയിൽ വെച്ചാണ് നടത്തപ്പെടുന്നത്. രാവിലെ ഒമ്പതു മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് ബൈബിൾ കൺവെൻഷൻ. കുട്ടികൾക്കായുള്ള പ്രത്യേക മിനിസ്ട്രി സിറ്റി അക്കാദമിയിൽ വെച്ച് നടക്കും.

പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.തോമസ് പാറക്കണ്ടത്തിൽ നേതൃത്വം നൽകുന്ന കേംബ്രിഡ്ജ് റീജണൽ ബൈബിൾ കൺവെൻഷൻ സംഘാടക സമിതി കൺവെൻഷന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങളുമായി കർമ്മപാതയിലാണ്. ബൈബിൾ കൺവെൻഷൻ ശുശ്രുഷകളിലൂടെ തിരുവചനമായി നമ്മുടെ ഇടയിലേക്ക് വരുന്ന ഈശോയെ അനുഭവിച്ച് അറിയുവാനും, അനുഗ്രഹങ്ങളുടെയും പരിശുദ്ധാല്മ കൃപകളുടെയും  ഉറവിടമായ കൺവെൻഷൻ വേദിയിലേക്ക് എല്ലാവരേയും സസ്നേഹം സ്വാഗതം ചെയ്യുന്നതായി കേംബ്രിഡ്ജ് റീജണൽ കൺവെൻഷൻ സംഘാടക സമിതി അറിയിച്ചു.

Contact: Fr. Thomas Parakandatthil- 07512402607, Shaji Thomas-07888695823  Tome Sabu-07095703447 Convention Venue: St.John The Baptist Cathedral Church, Unthank Road,NR2 2PA, Norwich.
Children’s Ministry Venue: City Academy, 299 Bluebell Road NR4 7LP,  Norwich.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.