ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ    സീറോ മലബാർ രൂപതാ  വിമൻസ് ഫോറത്തിന്റെ  അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഡോ. ഷിൻസി ജോൺ ( പ്രസിഡന്റ് )   റോസ് ജിമ്മിച്ചൻ ( സെക്രെട്ടറി )  ജെയ്‌സമ്മ ബിജോ( വൈസ് പ്രസിഡന്റ് ) ,ജിൻസി വെളുത്തേപ്പള്ളി( ജോയിൻറ് സെക്രെട്ടറി ), ഷൈനി സാബു ( ട്രെഷറർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറം  ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ  രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി .

വചനം പഠിച്ച് വചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും , പ്രാർത്ഥനയിലൂടെ ശക്തി പ്രാപിച്ച് പ്രവർത്തന മണ്ഡലങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും , വ്യാപാരിക്കുകയും ചെയ്യുമ്പോഴാണ് നൂറ് മേനി ഫലം പുറപ്പെടുവിക്കാൻ കഴിയുന്നതെന്നും  , അതിലൂടെയാണ്  കുടുംബങ്ങളുടെയും ,സമൂഹത്തിന്റെയും , സഭയുടെയും   വളർച്ച സാധ്യമാകുന്നതെന്നും അനുഗ്രഹ പ്രഭാഷണത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ  പറഞ്ഞു .

തിരുഹൃദയ സന്ന്യാസ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ  എസ്‌ .എച്ച് . ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും , ഫാ. ജോസ് അഞ്ചാനിക്കൽ ചെയർമാനും ,സിസ്റ്റർ കുസുമം എസ്. എച്ച് .ഡയറക്ടർ ആയും  ഉള്ള  രൂപതാ  നേതൃ സമിതിയാണ് വിമൻസ്  ഫോറത്തിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് .ഓരോ റീജിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരടങ്ങുന്ന പതിനാറംഗ രൂപതാ വിമൻസ് ഫോറം കൗൺസിൽ മെമ്പേഴ്സിൽ നിന്നുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ കൗൺസിൽ മെമ്പേഴ്സിനും വിമൻസ് ഫോറത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണത്തെക്കുറിച്ചും , പ്രവർത്തന സാധ്യതകളെക്കുറിച്ചും സംസാരിക്കാൻ അവസരം ലഭിച്ചു ,വിമൻസ് ഫോറം പ്രസിഡന്റ് ജോളി മാത്യു കഴിഞ്ഞ കാല പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ചെറു വിവരണം അംഗങ്ങൾക്ക് നൽകി , ഗ്രേറ്റ് ബ്രിട്ടൻ സീറോ  മലബാർ രൂപത വിമൻസ് ഫോറം ഭാരവാഹികൾ :

പ്രസിഡന്റ് – ഡോക്ടർ ഷിൻസി ജോൺ (കോവെന്ററി റീജിയൺ )

വൈസ് പ്രസിഡന്റ് – ജെയ്‌സമ്മ ബിജോ   (ലണ്ടൻ റീജിയൺ )  

സെക്രട്ടറി – റോസ് ജിമ്മിച്ചൻ  (മാഞ്ചസ്റ്റർ റീജിയൺ )

ജോയിന്റ് സെക്രട്ടറി – ജിൻസി വെളുത്തെപ്പള്ളി (പ്രെസ്റ്റൺ റീജിയൺ)

ട്രെഷറർ  –  ഷൈനി സാബു ( ഗ്ലാസ്‌ഗോ റീജിയൺ )

കൗൺസിൽ മെമ്പേഴ്‌സ് :

ബീന ജോജി (ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ )

ഷെൽമ ദിലീപ് ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ ) 

നീമ ജോസ്  (കേംബ്രിജ് റീജിയൺ )

നിമ്മി ജോസഫ് (കേംബ്രിജ് റീജിയൺ )

ബ്ലെസി അലക്സ് (കോവെന്ററി റീജിയൺ )

ബീന ജോൺസൻ ( ഗ്ലാസ്‌ഗോ റീജിയൺ )

റീന ജെബിറ്റി (ലണ്ടൻ റീജിയൺ )

ആഷ്‌ലി ജിനു (പ്രെസ്റ്റൺ   റീജിയൺ )

ജിജി സന്തോഷ് (സൗതാംപ്ടൺ റീജിയൺ )

സിസി സക്കറിയ (സൗതാംപ്ടൺ റീജിയൺ)

ട്വിങ്കിൾ വര്ഗീസ് ( മാഞ്ചെസ്റ്റർ  റീജിയൺ )

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്  കഴിഞ്ഞകാല വർഷങ്ങളിൽ വിമൻസ് ഫോറത്തിന് നേതൃത്വം കൊടുത്തവരെ നന്ദിയോടെ സ്മരിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദി പറഞ്ഞു.

മാർ ജോസഫ് സ്രാമ്പിക്കലിന്റെ സമാപന ആശീർവാദത്തോടെ സമ്മേളനം സമാപിച്ചു .

ഫാ. ടോമി എടാട്ട്
പി ആര്‍ ഒമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.