ഗ്വാഡെലൂപ്പെ മാതാവ് എങ്ങനെയാണ് ലോകത്തിലുള്ള എല്ലാ അമ്മമാരുടെയും അമ്മയാകുന്നത്?

ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജൂവാന്‍ ഡിയാഗോ എന്ന യുവാവിന് മെക്‌സിക്കോയിലെ മലഞ്ചെരുവുകളില്‍ ഒരു പ്രഭാതത്തില്‍ പരിശുദ്ധ അമ്മ ഗര്‍ഭിണിയായ തദ്ദേശീയയുവതിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും പ്രസ്തുത സ്ഥലത്ത് ദേവാലയം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതും. ഗ്വാഡെലൂപ്പെ മാതാവിനോടുള്ള ഭക്തിയുടെ തുടക്കമായിരുന്നു അത്. പക്ഷേ അന്നുവരെയുള്ളതോ പില്ക്കാലത്തുണ്ടായതോ ആയ മരിയന്‍രൂപങ്ങളില്‍ നി്‌ന്നെല്ലാം വ്യത്യസ്തമായിരുന്നു ഗ്വാഡെലൂപ്പെ മാതാവിന്റെ ചിത്രം. അമ്മയാകാന്‍ കാത്തിരിക്കുന്ന യുവതിയുടെ രൂപത്തിലായിരുന്നുവല്ലോ മാതാവിന്റെ പ്രത്യക്ഷീകരണം. അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ക്കെല്ലാം ഗ്വാഡെലൂപ്പെ മാതാവിനോട് പ്രത്യേകമായ ഭക്തിയും വണക്കവുമുണ്ട്, മാതാവിന്റെ ഇത്തരത്തിലുളള സ്വയം പ്രഖ്യാപനത്തിന് ഏറെ പ്രാധാന്യമുണ്ട് ലോകം മുഴുവനുമുള്ള അമ്മമാരുടെ അമ്മയായി ഗ്വാഡെലൂപ്പെ മാതാവ് മാറിയത് ഇപ്രകാരമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.