അറിയാമോ, മറിയം ഉള്ളിടത്ത് പിശാചില്ല!

മറിയം ഉളളിടത്ത് പിശാചില്ല. യഥാര്‍ത്ഥ മരിയഭക്തിയില്‍ വിശുദ്ധ ലൂയിസ് ഡി മോണ്‍ട്‌ഫോര്‍ട്ട് പറയുന്നതാണ് ഇക്കാര്യം. പിശാചിന്റെ കെണികളിലുംചതികളിലും നി്ന്ന് മറിയം നമ്മെ കാത്തുരക്ഷിക്കുന്നു. നാം മറിയത്തിന്റെ യഥാര്‍ത്ഥ ഭക്തരായിരിക്കുകയും പലപ്പോഴും അവളെപ്പറ്റി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നെങ്കില്‍ ദൈവചൈതന്യമാണ് നമ്മെ നയിക്കുന്നതെന്ന് വിശുദ്ധന്‍ പറയുന്നു.

ശ്വാസോച്ഛാസം നാം ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണല്ലോ. അതുപോലെ തന്നെയാണ് മറിയത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തയും അമ്മയോടുള്ള നമ്മുടെ സ്‌നേഹപൂര്‍വ്വകമായ പ്രാര്‍ത്ഥനയും ആത്മാവ് പാപത്തില്‍ മരിച്ചിട്ടി്ല്ല എന്നതിന്റെ സംശയരഹിതമായ അടയാളമാണ്

അതുകൊണ്ട് മറിയത്തെക്കുറിച്ച് നമുക്ക് ധ്യാനമുണ്ടോ.,ചിന്തയുണ്ടോ, പ്രാര്‍ത്ഥനയുണ്ടോ ഉറപ്പായും നമുക്ക് വിശ്വസിക്കാം നമ്മുടെ ജീവിതത്തില്‍ പിശാച് കടന്നുവരില്ലെന്ന്..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.