ഹാഗിയ സോഫിയ മോസ്‌ക്കായി മാറുന്നു

അങ്കാറ: ഹാഗിയ സോഫിയ മോസ്‌ക്കായി മാറുന്നു. ഇസ്താംബൂളിലെ ചരിത്രപ്രസിദ്ധമായ ഹാഗിയ സോഫിയയുടെ മ്യൂസിയം പദവി തുര്‍ക്കികോടതി എടുത്തു കളഞ്ഞതോടെയാണ് മോസ്‌ക്കായി മാറ്റാനുള്ള തീരുമാനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയത്.

1500 വര്‍ഷം മുമ്പ് കത്തീഡ്രലായി നിര്‍മ്മിക്കപ്പെട്ടതായിരുന്നു ഹാഗിയ സോഫിയ. പിന്നീട് അത് മോസ്‌ക്കും മ്യൂസിയവും ആയി മാറിയിരുന്നു. യാഥാസ്ഥികവാദികള്‍ ഹാഗിയായെ മോസ്‌ക്കായി മാറ്റണമെന്ന് ആവശ്യപ്പെട്ടതോടെ വിഷയം വിവാദമായിരുന്നു. വ്യത്യസ്ത അഭിപ്രായങ്ങള്‍ തുടര്‍ന്ന് ഉയരുകയും ചെയ്തിരുന്നു.

മ്യൂസിയമായി നിലനിര്‍ത്തണമെന്ന് ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മുസ്ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പങ്കാളിത്തമുളള ആരാധനാലയമായി നിലനിര്‍ത്തണമെന്ന ആവശ്യമായിരുന്നു മറ്റൊരുകൂട്ടര്‍ ഉന്നയിച്ചത്. യുഎന്‍ വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. 1453 വരെ കത്തീഡ്രലായിരുന്ന ഹാഗിയാ സോഫിയായെ അതിന് ശേഷമാണ് മോസ്‌ക്കായി മാറ്റിയത്.

1935 ല്‍ മോസ്‌ക്ക് മ്യൂസിയമായി. ഇപ്പോഴിതാ വീണ്ടും മോസ്‌ക്കായി മാറുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.