ഇതു ചെയ്ത നിന്നോട് ഞാന്‍ ക്ഷമിക്കുന്നു, നീയെന്റെ മകനാണ്’കുത്തിമുറിവേല്പിച്ച വ്യക്തിയോട് ക്ഷമിച്ച് ബിഷപ് മാര്‍ മാരി ഇമ്മാനുവല്‍

സിഡ്‌നി: ഇതു ചെയ്ത നിന്നോട് ഞാന്‍ ക്ഷമിക്കുന്നു. നീയെന്റെ മകനാണ്. നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ ഓസ്്‌ട്രേലിയായിലെ സിഡ്‌നിയില്‍ ദേവാലയത്തില്‍ വച്ച് കത്തിയാക്രമണത്തില്‍ പരിക്കേറ്റ ബിഷപ് മാര്‍ മാരി ഇമ്മാനുവലിന്റെ വാക്കുകളാണ് ഇത്.

അപകടനില തരണം ചെയ്തതിന് ശേഷം പുറത്തുവിട്ട ഓഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംഭവം ഭീകരാക്രമണമാണെന്നായിരുന്നു പോലീസ്‌കണ്ടെത്തല്‍. ഈ സാഹചര്യത്തിലാണ് തന്നെ ആക്രമിച്ച വ്യക്തിയോടും അതിനായി നിയോഗിച്ചവരോടും താന്‍ ക്ഷമിക്കുന്നുവെന്ന് അറിയിച്ചുകൊണ്ടുള്ള ബിഷപ് മാര്‍ മാരി ഇമ്മാനുവലിന്റെ സന്ദേശം പുറത്തുവന്നിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.