കൊളംബോ: 2019 ല്‍ ലോകമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ട 171 പേരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനം ശ്രീലങ്കയിലെ കത്തോലിക്കാസഭയ്ക്ക് സമര്‍പ്പിച്ചു. സെന്റ് സെബാസ്റ്റ്യന്‍ , സെന്റ് ആന്റണി ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്ന 171 പേരാണ് ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടത്. അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ദുരന്തത്തിലെ ഇരകളെ രക്തസാക്ഷികളായി പ്രഖ്യാപിക്കുമെന്ന് , അമ്പതിനായിരത്തോളം പേര്‍ ഒപ്പിട്ട നിവേദനത്തെ തുടര്‍ന്ന് സഭ അറിയിച്ചത്. വിശുദ്ധരുടെ നാമകരണനടപടികളുടെ തിരുസംഘത്തിന് ഇതുസംബന്ധിച്ച് കൊളംബോ അതിരൂപത അപേക്ഷ നല്കും.
ശ്രീലങ്കയിലെ ഈസ്റ്റര്‍ ആക്രമണം: കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് 50000 പേരുടെ നിവേദനം
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.