നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ സംഭവിക്കുന്നതെന്ത്?

എത്രയോ വര്‍ഷമായി നാം നന്മ നിറഞ്ഞ മറിയമേ എന്ന ജപം ചൊല്ലുന്നു. ഒട്ടൊക്കെ യാന്ത്രികമായിട്ടുണ്ട് പലരെ സംബന്ധിച്ചിടത്തോളം ആ പ്രാര്‍ത്ഥന. ആ പ്രാര്‍ത്ഥന ചൊല്ലുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ എത്രയോ ആത്മാര്‍ത്ഥവും ഭക്തിനിര്‍ഭരവുമായി നാം അത് ചൊല്ലുമായിരുന്നു. നന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന എങ്ങനെയാണ് ചൊല്ലേണ്ടതെന്നും അത് ചൊല്ലുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നും യഥാര്‍ത്ഥമരിയഭക്തി എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

ന്മ നിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥന ശ്രദ്ധയോടും ഭക്തിയോടും വിനയത്തോടുംകൂടി ചൊല്ലുമ്പോള്‍ അത് പിശാചിനെ പലായനം ചെയ്യിക്കുന്ന ശത്രുവും അവനെ ഇടിച്ചുപൊടിക്കുന്ന കൂടവുമാണ്.

ഈ വാക്കുകള്‍ നമുക്ക് ഹൃദയത്തിലേക്കേറ്റെടുക്കാം. ഇനി നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ നമുക്ക് കൂടുതല്‍ ഭക്തിയാവാം..ശ്രദ്ധയാവാം…വിനയമാകാം..അപ്പോള്‍ തീര്‍ച്ചയായും സാത്താന്‍ പലായനം ചെയ്യും. ഉറപ്പ്..



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.