അന്തോനീസു പുണ്യവാളന്‍ മാതാവിനോട് പ്രാര്‍ത്ഥിച്ച അത്ഭുതശക്തിയുള്ള പ്രാര്‍ത്ഥനയറിയാമോ?

മേരി എന്ന നാമം ചുണ്ടില്‍ തേന്‍ എന്നതുപോലെ മാധൂര്യമേറിയതാണ്. ഏറ്റവും മധുരതരമായ സംഗീതത്തെക്കാള്‍ അത് കാതിന് ഇമ്പകരവുമാണ്. ഏറ്റവും ശുദ്ധിയുള്ള സന്തോഷം അത് പ്രദാനം ചെയ്യുകയും ചെയ്യുന്നു.

പരിശുദ്ധ അമ്മയെക്കുറിച്ച് പാദുവായിലെ വിശുദ്ധ അന്തോനീസ് പറഞ്ഞിരുന്ന വാക്കുകളാണ് ഇത്. ജീവിതകാലം മുഴുവന്‍ പരിശുദ്ധ അമ്മയോട് വിശുദ്ധന്‍ ഭക്തിയും സ്‌നേഹവും പുലര്‍ത്തിയിരുന്നു. നിര്‍മ്മലഹൃദയത്തോടെ, പാപലേശമില്ലാതെ എല്ലാ ദിവസവും മൂന്നു നന്മ നിറഞ്ഞ മറിയമേ ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഏറെ അത്ഭുതങ്ങള്‍ക്ക് ഇടയാക്കും എന്നതായിരുന്നു വിശുദ്ധന്റെ വിശ്വാസം. പ്രത്യേകിച്ച് വൈകുന്നേരങ്ങളില്‍ ഈ പ്രാര്‍ത്ഥന ചൊല്ലുന്നത് ഏറെ നന്മകള്‍ക്ക് കാരണമാകുകയും ചെയ്യുമെന്ന് അന്തോണീസ് വിശ്വസിച്ചു.

അതുകൊണ്ട് നമുക്കും ഇനിമുതല്‍ നിര്‍മ്മലഹൃദയത്തോടെ എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ മൂന്നു നന്മ നിറഞ്ഞമറിയമേ ചൊല്ലി മാതാവിന്റെ മാധ്യസ്ഥത്തിനായി പ്രത്യേക നിയോഗങ്ങള്‍ സമര്‍പ്പിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.