സ്വര്‍ഗ്ഗത്തില്‍ നിന്ന് സഹായമയച്ച് രക്ഷിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം

നമുക്കു വേണ്ടി എല്ലാം ചെയ്തുതരുന്നത് ആരാണ്? അത് അത്യുന്നതനായ ദൈവമല്ലാതെ മറ്റാരാണ്? സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവിടുത്തെ ദയയാണ് നമ്മുടെ ജീവിതത്തിന് ആധാരം. മനുഷ്യര്‍ നമ്മോട് ദ്രോഹം ചെയ്യുമ്പോള്‍, അന്യായമായി പ്രവര്‍ത്തിക്കുമ്പോള്‍, ദുഷ്ടത ചെയ്യുമ്പോള്‍.. അപ്പോഴെല്ലാം നമ്മെ രക്ഷിക്കുന്നതും സഹായിക്കുന്നതും ദൈവമാണ്. ജീവിതത്തിലെ ചില പ്രതികൂലങ്ങളുടെ മുമ്പില്‍ നാം തളര്‍ന്നുനില്ക്കുമ്പോള്‍ മറക്കരുത് അത്യുന്നതനായ ദൈവം നമ്മുടെ രക്ഷയ്‌ക്കെത്തുമെന്ന്. അത്യുന്നതനായ ദൈവത്തെ വിളിച്ചപേക്ഷിക്കുന്ന മനോഹരമായ പ്രാര്‍ത്ഥന സങ്കീര്‍ത്തനം 57 : 2 മുതല്‍ക്കുള്ള ഭാഗങ്ങളില്‍ കാണാം.

അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു. എനിക്കു വേണ്ടി എല്ലാം ചെയ്തുതരുന്ന ദൈവത്തെ തന്നെ. അവിടുന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് സഹായമയച്ച് എന്നെ രക്ഷിക്കും. എന്നെ ചവിട്ടിമെതിക്കുന്നവരെ അവിടുന്ന് ലജ്ജിപ്പിക്കും. ദൈവം തന്റെ കാരുണ്യവും വിശ്വസ്തതയും അയയ്ക്കും. മനുഷ്യമക്കളെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സിംഹങ്ങളുടെ നടുവിലാണ് ഞാന്‍. അവയുടെ പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളുമാണ്. അവയുടെ നാവുകള്‍ മൂര്‍ച്ചയുള്ള വാളുകളും. ദൈവമേ അങ്ങ് ആകാശത്തിന് മേല്‍ ഉയര്‍ന്നുനില്ക്കണമേ. അങ്ങയുടെ മഹത്ത്വം ഭൂമിയിലെങ്ങും നിറയട്ടെ. ( സങ്കീര്‍ത്തനം 57:2-5)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.