വിശുദ്ധ ജിയന്നായെക്കുറിച്ച് ഇക്കാര്യങ്ങള്‍ അറിയാമോ?

വിശുദ്ധ ജിയാന്ന ബെറേറ്റ മോളയെക്കുറിച്ച് നമുക്കെന്തെല്ലാം അറിയാം?

ജിയന്ന ഒരു ഡോക്ടറായിരുന്നു. അതായത് പീഡിയാട്രീഷ്യന്‍. മെഡിസിനിലും സര്‍ജറിയിലും ഡിഗ്രി നേടിയ ജിയന്ന 1952 ല്‍ പീഡിയാട്രിക് സെന്റര്‍ തുറന്നു. വലിയൊരു കത്തോലിക്കാകുടുംബത്തിലായിരുന്നു ജനനം. പതിമൂന്ന് മക്കളിലൊരാളായിട്ടായിരുന്നു ജനനം.

ജിയന്നയുടെ സഹോദരന്‍ എന്റിക്കോ ബെറേറ്റ ദൈവദാസപദവിയിലുള്ള വ്യക്തിയാണ്. ഭാര്യയും അമ്മയുമായിരുന്നു ജിയന്ന. തന്റെ നാലാമത്തെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ജീവത്യാഗം ചെയ്യാന്‍ തയ്യാറായവളായിരുന്നു ജിയന്ന.

അബോര്‍ഷന്‍ നടത്തിയാല്‍ ജിയന്നയ്ക്ക് ജീവനോടെ കഴിയാമായിരുന്നു. പക്ഷേ മകളുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ട് ജീവിക്കേണ്ടെന്ന് ജിയന്ന തീരുമാനിക്കുകയായിരുന്നു. ജിയന്നയുടെ ആ മകള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു.

മനുഷ്യജീവന്റെ മഹത്വം ഉയര്‍ത്തിപിടിച്ച വ്യക്തിയായിരുന്നു ജിയന്ന. അമ്മമാരുടെയും ഗര്‍ഭസ്ഥശിശുക്കളുടെയും ഫിസിഷ്യന്‍സിന്റെയും പേട്രണാണ് ജിയന്ന.

ഏപ്രില്‍ 28 നാണ് തിരുനാള്‍ ആചരിക്കുന്നത്. 2004 ല്‍ ജോണ്‍ പോള്‍ രണ്ടാമനാണ് ജിയന്നയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.