നിസ്സഹായാവസ്ഥയില്‍ കര്‍ത്താവിനോട് സഹായത്തിനായി ഈ പ്രാര്‍ത്ഥന ചൊല്ലൂ

ജീവിതത്തിന്റെ ഏതെങ്കിലുമൊക്കെ അവസ്ഥകളില്‍ നിസ്സഹായരായി പോകാത്തവരായി ആരാണുള്ളത്? സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ കൈമലര്‍ത്തുന്നു. സഹായം ചോദിച്ചുചെല്ലുമ്പോള്‍ അവര്‍ വാതിലുകള്‍ വലിച്ചടയ്ക്കുന്നു. ആരും ഇല്ലാത്ത അവസ്ഥ. എല്ലാവരും ചേര്‍ന്ന് ഒറ്റപ്പെടുത്തിയ അവസ്ഥ. ഇങ്ങനെയൊരു സാഹചര്യത്തില്‍ പൊട്ടിക്കരഞ്ഞുപോകും. ദൈവമേ നീയും എന്നെ കൈവിട്ടുവോയെന്ന് തേങ്ങും. സങ്കടപ്പെടും.
അത്യന്തം ദയനീയമായ ഈ അവസ്ഥകളില്‍ നമുക്ക് ദൈവത്തോട് ഈ വചനം പറഞ്ഞു ഇങ്ങനെ പ്രാര്‍ത്ഥിക്കാം:

കര്‍ത്താവേ എന്നെ സഹായിക്കണമേ. അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നെ രക്ഷിക്കണമേ( സങ്കീ 109:26)മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.