അസാധ്യമായ കാര്യങ്ങള്‍ക്ക് മുമ്പില്‍ അന്തിച്ചുനില്ക്കുകയാണോ കുരുക്കുകളഴിക്കുന്ന മാതാവിനോട് പ്രാര്‍ത്ഥിക്കൂ

ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് തിരിച്ചറിഞ്ഞവളായിരുന്നു പരിശുദ്ധ അമ്മ. അതുകൊണ്ടുതന്നെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ ദൈവത്തോട് അപേക്ഷിച്ചാല്‍ നമുക്ക് ഒന്നും അസാധ്യമായിരിക്കുകയില്ല. ഇതിനേറ്റവും ശക്തമായ പ്രാര്‍ത്ഥനയാണ് കുരുക്കുകളഴിക്കുന്ന മാതാവിനോടുളള പ്രാര്‍ത്ഥന. ഫ്രാന്‍സിസ് മാര്‍പാപ്പ കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥനയുടെ വലിയൊരു പ്രചാരകനാണ്. കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ളപ്രാര്‍ത്ഥനയിലൂടെ എല്ലാ കെട്ടുകളും അഴിയപ്പെടുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്.

കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥനയ്ക്ക് പിന്നില്‍ ഒരു കഥയുണ്ട്. ജര്‍മ്മനിയിലെ കുലീനകുല ജാതരായ വോള്‍ഫ്ഗാംങും ഭാര്യയും ഡിവോഴ്‌സിന്റെ വക്കിലെത്തി നില്ക്കുന്ന ദമ്പതികളായിരുന്നു. ഒരു ഈശോസഭാ വൈദികനായ ജേക്കബ് റെമ്മിന്റെ അടുക്കല്‍ ഇരുവരും കൗണ്‍സിലിംങിനായി എത്താറുണ്ടായിരുന്നു. അവരുടെ അവസാനമീറ്റിംങ് നടന്നത് 1615 സെപ്തംബര്‍ 28 നായിരുന്നു.

അന്നേ ദിവസം അച്ചന്‍ അവര്‍ക്ക് ഒരു വെഡിംങ് റിബണ്‍ നല്കുകയുണ്ടായി. വിവാഹച്ചടങ്ങിലെ ഐക്യത്തിന്റെ പ്രതീകമായ ആ റിബണ്‍ കൊണ്ട് വോള്‍ഫ്ഗാംങും ഭാര്യയും പര്‌സ്പരം ബന്ധിക്കപ്പെട്ടു. ആ റിബണ്‍ അച്ചന്‍ മഞ്ഞുമാതാവിന്റെ ചിത്രത്തില്‍ സമര്‍പ്പിച്ചു ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ഈ കെട്ടുകള്‍ അഴിച്ചുതരണമേ. ഈ സംഭവത്തിന് ശേഷം ദമ്പതികള്‍ വീണ്ടും പഴയസ്‌നേഹത്തിലേക്ക് തിരികെ പോയി. ഇതിന് ശേഷമാണ് കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാര്‍ത്ഥനയ്ക്ക തുടക്കമായത്. 1700 ലാണ്് കുരുക്കുകളഴിക്കുന്ന മാതാവിന്റെ പെയ്ന്റിം്ങ് വരയ്ക്കപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.