വിശുദ്ധ ജലം തൊടുമ്പോള്‍ വിശുദ്ധീകരണത്തിനായി ഈ വചനം ചൊല്ലൂ


ക്രിസ്തീയ ദൈവശാസ്ത്രമനുസരിച്ച് ജലം ശുദ്ധീകരണത്തിനുള്ളതാണ്. പള്ളികളിലെ പ്രവേശനകവാടങ്ങളിലെല്ലാം വിശുദ്ധ ജലം സൂക്ഷിച്ചിട്ടുമുണ്ട്. ദേവാലയത്തിലേക്ക് പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും വിശുദ്ധ ജലം തൊടുന്നവരാണ് ഭൂരിപക്ഷവും.

എന്നാല്‍ അങ്ങനെ ചെയ്യുന്നവര്‍ പോലും പ്രത്യേകമായി പ്രാര്‍ത്ഥിക്കാറില്ലെന്നു തോന്നുന്നു ആ നിമിഷങ്ങളില്‍. പക്ഷേ സങ്കീര്‍ത്തനം 51 ലെ ഏതാനും വരികള്‍ ഈ സമയം പ്രാര്‍ത്ഥിക്കുന്നത് നമ്മുടെ വിശുദ്ധീകരണത്തിനും ആത്മീയമായ ഉന്നതിക്കും ഏറെ സഹായകരമാകും. ഇതാ ആ സങ്കീര്‍ത്തന പ്രാര്‍ത്ഥന

ഹിസോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ, ഞാന്‍ നിര്‍മ്മലനാകും, എന്നെ കഴുകണമേ, ഞാന്‍ മഞ്ഞിനെക്കാള്‍ വെണ്‍മയുള്ളവനാകും. എന്നെ സന്തോഷഭരിതനാക്കണമേ.

അതുപോലെ മറ്റൊരു പ്രാര്‍ത്ഥനയും ചൊല്ലുക

ദൈവമേ നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമമേ അചഞ്ചലമായ ഒരു നവചൈതന്യം എന്നില്‍ സൃഷ്ടിക്കണമേ.
ഇനി മുതല്‍ ഹന്നാന്‍ വെള്ളം തൊടുമ്പോള്‍ ഈ പ്രാര്‍ത്ഥനകളും ചൊല്ലുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.