വത്തിക്കാന്‍ സിറ്റി: ഉദരസംബന്ധമായ അസുഖത്തെതുടര്‍ന്ന് ഓപ്പറേഷന് വിധേയനായി ആശുപത്രിയില്‍ സുഖംപ്രാപിച്ചുവരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ രാഷ്ട്രീയപാര്‍ട്ടിക്ക് മെസേജ് അയച്ചു യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി ഈ സന്ദേശം പ്രസിദ്ധീകരിക്കുകയും ചെയ്തു.
മൂന്നു മണിക്കൂര്‍ നേരം നീണ്ട സര്‍ജറികഴിഞ്ഞ് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് പാപ്പ ഈ സന്ദേശം അയച്ചത്. അടിസ്ഥാനപരമായ ധാര്‍മ്മികമൂല്യങ്ങളും ക്രൈസ്തവമൂല്യങ്ങളും അപകടത്തിലായിരിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയക്കാര്‍ ഒരുമിച്ചു ഇടപെടണമെന്ന് പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.