സ്റ്റീവനേജില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ 18,19,20 തീയതികളില്‍


സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ലണ്ടന്‍ റീജണല്‍ കുര്‍ബാന കേന്ദ്രമായ സ്റ്റീവനേജില്‍ വച്ച് വിശുദ്ധവാര ശുശ്രൂഷകള്‍ സംയുക്തമായി നടത്തപ്പെടുന്നു. ലൂട്ടന്‍, സ്റ്റീവനേജ്, വെയര്‍തുടങ്ങിയ കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ സെന്റ് ജോസഫ്‌സ് ദേവാലയത്തിലാണ് നടത്തുന്നത്. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിക്കും.

പെസഹാ തിരുക്കര്‍മ്മങ്ങള്‍ 18 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. കാലുകഴുകല്‍ ശുശ്രൂഷയും അനുബന്ധ തിരുക്കര്‍മ്മങ്ങളും ഉണ്ടായിരിക്കും.

ദുഖവെള്ളിയുടെ തിരുക്കര്‍മ്മങ്ങള്‍ 11 മണിക്ക് ആരംഭിക്കും. കുരിശിന്റെ വഴി, പീഡാനുഭവ വായന, നഗരി കാണിക്കല്‍, പ്രദക്ഷിണം, കയ്പുനീര്‍ പാനം എന്നിവയ്ക്ക് ശേഷം നേര്‍ച്ചക്കഞ്ഞിവിതരണം.

ഉയിര്‍പ്പുതിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കും. ഫാ.സെബാസ്റ്റ്യന്‍ ചാമക്കാലയില്‍ ഇടവകാംഗങ്ങള്‍ക്ക് ഈസ്റ്റര്‍ ഉപഹാരങ്ങള്‍ സമ്മാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
അപ്പച്ചന്‍ കണ്ണഞ്ചിറ 07737956977
ബെന്നി ജോസഫ് 07897308096
ജോസ് 07888754583മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.