ഹെയ്ത്തി: മൈനര്‍ സെമിനാരിക്ക് നേരെ ആക്രമണം

ഹെയ്ത്തി: ഹെയ്ത്തിയില്‍ ഒരുസംഘം കുറ്റവാളികള്‍ ചേര്‍ന്ന് മൈനര്‍ സെമിനാരി ആക്രമിച്ചു. സെന്റ് മാര്‍്ഷ്യല്‍ മൈനര്‍ സെമിനാരിയാമ് ആക്രമിക്കപ്പെട്ടത്. ഏപ്രില്‍ ഒന്നിനായിരുന്നു ഈ സംഭവം. ഹെയ്ത്തിയന്‍ കോണ്‍ഫ്രന്‍സ് ഓഫ് റിലീജിയസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെമിനാരിയിലെ കമ്പ്യൂട്ടര്‍ റൂമിനും ലൈബ്രറിക്കും തീയിടുകയും നിരവധി വാഹനങ്ങള്‍ തീവച്ചുനശിപ്പിക്കുകയും ചെയ്തു. മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ രാഷ്ട്രീയവും സാമൂഹികവുമായ അന്തരീക്ഷം ഹെയ്ത്തിയില്‍ അസമാധാനം വിതച്ചുകൊണ്ടിരിക്കുകയാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.