കുരിശില്‍ മരിച്ചവന്‍ കുര്‍ബാനയായി ഉള്ളില്‍ വരുമ്പോള്‍- അദൃശ്യമാം കരങ്ങളുമായി ഗോഡ്‌സ് മ്യൂസിക്

കുര്‍ബാനഗീതവുമായി ഗോഡ്‌സ് മ്യൂസിക്. തന്നെ മുഴുവനായും കീറിമുറിച്ച് വിളമ്പി നല്കിയവന്റെ സ്‌നേഹത്തെയും അത്തരമൊരു അനുഭവം വ്യക്തിപരമായി ഓരോരുത്തരെയും എങ്ങനെ സ്പര്‍ശിക്കുന്നുവെന്നതിന്റെയും പ്രകടമായ തെളിവാണ് അദൃശ്യമാം കരങ്ങളാല്‍ എന്നാരംഭിക്കുന്ന ഗാനം.

അദൃശ്യമാം കരങ്ങളാല്‍
തഴുകിതലോടുന്ന കര്‍ത്താവിന്‍
സ്‌നേഹം അത് അവര്‍ണ്ണനീയം
തഴുകിതലോടുമ്പോള്‍
അനുതാപക്കണ്ണീരാല്‍
ഹൃദയത്തിന്‍ഭാരം അതലിഞ്ഞുപോകും

എന്നാരംഭിക്കുന്ന ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ലിസി സന്തോഷാണ്. ഗാനം ആലപിച്ചിരിക്കുന്നത് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഫാ. ബിബിന്‍ ജോര്‍ജാണ്. ഓര്‍ക്കസ്‌ട്രേഷന്‍ പ്രിന്‍സ് ജോസഫ് നിര്‍വഹിച്ചിരിക്കുന്നു.
നിരവധി ഭക്തിഗാനങ്ങള്‍ ക്രൈസ്തവഭക്തിഗാനശാഖയ്ക്ക് സമ്മാനിച്ച ഒരു നിര്‍മ്മാണകമ്പനിയാണ് യുകെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗോഡ്‌സ് മ്യൂസിക്.

പെസഹാരഹസ്യങ്ങള്‍ വീണ്ടും അനുസ്മരിക്കപ്പെടുന്ന ഈ അവസരത്തില്‍ ദേവാലയങ്ങളില്‍ ആലപിക്കാന്‍ അനുയോ്ജ്യമായ ഗാനമാണ് ഇത്. ഗാനം കേള്‍ക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.