ദിവ്യകാരുണ്യസ്വീകരണത്തിന്റെ ഫലം കിട്ടാതെ പോകുന്നത് എന്തുകൊണ്ടാണെന്നറിയാമോ?

ദിവ്യകാരുണ്യം ദിനംപ്രതി സ്വീകരിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ ദിവ്യകാരുണ്യത്തിന്റെ ഫലം നാം ജീവിതത്തില്‍ അനുഭവിച്ചറിയുന്നുണ്ടോ. ഇല്ല എന്നുതന്നെയാണ് അതിന്റെ ഉത്തരം. ദൈവദാസനായ തിയോഫിനച്ചന്‍ ഇതേക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്:

നമ്മുടെ മനപ്പൂര്‍വ്വമായ കുറ്റം കൊണ്ടു മാത്രമേ ദിവ്യകാരുണ്യത്തിന്റെ അതിവിശി്ഷ്ടങ്ങളായ ഫലങ്ങള്‍ നമുക്ക് നഷ്ടപ്പെടുകയുളളൂ. ദിവ്യകാരുണ്യം സ്വീകരിക്കുന്നതിന് നാം ശരിയായി ഒരുങ്ങണം.നമ്മുടെ കര്‍ത്താവ് എഴുന്നെള്ളുന്നു. പക്ഷേ നാം അവ സ്വീകരിക്കാന്‍ ഒരുങ്ങിയിട്ടില്ലെങ്കില്‍ നമുക്ക് അവ നഷ്ടപ്പെടും. കുര്‍ബാനയുടെ ഫലം ലഭിക്കാതിരിക്കുന്നതിന് പ്രധാനമായ പ്രതിബന്ധം പാപമാണ്. ചാവുദോഷമോ പാപദോഷമോ.. ദിവ്യകാരുണ്യം ജീവിക്കുന്നവരുടെ കൂദാശയാണ്.

എന്റെ ഈശോയേ ദിവ്യകാരുണ്യസ്വീകരണം സ്വജീവിതത്തില്‍ അനുഭവിച്ചറിയാന്‍ എന്നെ സഹായിക്കണമേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.