മറിയമെന്ന സ്ത്രീയോട് യൗസേപ്പിതാവ് എന്ന പുരുഷന്‍ കാണിച്ചിരുന്ന സ്‌നേഹത്തെക്കുറിച്ച് ഈശോ പറയുന്നു

മറിയമെന്ന് സ്ത്രീയോട് യൗസേപ്പിതാവ് എന്ന പുരുഷന്‍ കാണിച്ചിരുന്ന സ്‌നേഹത്തെക്കുറിച്ച് ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

ഈശോയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

വിശുദ്ധ ഗ്രന്ഥത്തിലെ കഥകള്‍ കേട്ടുകൊണ്ട് യൗസേപ്പിതാവിന്റെ മടിയിലിരിക്കുന്ന ഒരു ചെറിയ കുട്ടിയായ ഞാന്‍. അപ്പന്റെ കുലീനമായ സ്വരം ശ്രവിച്ചുകൊണ്ട് ചാരത്തിരിക്കുന്ന അമ്മമേരി. യൗസേപ്പിന്റെ ശക്തമെങ്കിലും ശാന്തമായ സ്വരംഎപ്പോഴും എന്റെ അമ്മയ്ക്ക് വലിയസന്തോഷംനല്കിയിരുന്നു. ഇതുപോലെയുളള സായന്തനങ്ങളില്‍ അദ്ദേഹം സംസാരിക്കുന്നത് മണിക്കൂറുകളോളം കേട്ടിരിക്കുമായിരുന്നു

അമ്മ. യൗസേപ്പും മേരിയും ഒരുമിച്ചുപാട്ടുപാടുന്ന ചില അവസരങ്ങള്‍ എനിക്കോര്‍മ്മവരുന്നു. ദൈവത്തെ സ്തുതിച്ച് മഹത്വപ്പെടുത്തുന്ന സങ്കീര്‍ത്തനങ്ങള്‍ ചേര്‍ന്നുപാടുമ്പോള്‍ ഉണ്ണിയായ ഞാന്‍ അവരുടെ ആലാപനത്തിലെ സ്‌നേഹത്തിന്റെ ഊ്ഷ്മളത ആസ്വദിക്കും. യൗസേപ്പും മേരിയും ദൈവത്തിന് മധുരമുള്ളസ്‌നേഹഗീതങ്ങള്‍ ആലപിക്കുന്നത് കേട്ടാവും ചിലപ്പോഴൊക്കെ ഞാന്‍ ഉറങ്ങുന്നത്.സ്വയംരചിച്ച ഒരു ഗാനം ഒരിക്കല്‍ അമ്മ മൂളുന്നത് കേട്ട് അപ്പന്റെ നയനങ്ങള്‍ വിളങ്ങിയത് ഞാന്‍ ഓര്‍ക്കുന്നു.മറിയമെന്നസ്ത്രീയോട് എന്റെ അമ്മയോട് അപ്പനുണ്ടായിരുന്ന സ്‌നേഹത്തിന്റെ വലിപ്പത്തെയാണ് അത് സൂചിപ്പിക്കുന്നത്.

ഗാനാലാപനം കഴിഞ്ഞപ്പോള്‍ യൗസേപ്പ് മറിയത്തെ ചേര്‍ത്തുപിടിക്കുകയും കൈകളില്‍ താങ്ങിയെടുത്ത് മറിയത്തിലൂടെ ദൈവം ലോകത്തിന് നല്കിയ ദാനങ്ങളെക്കുറിച്ച് സ്്തുതിക്കുകയുംചെയ്യുമായിരുന്നുവെന്നും ഈശോ ഓര്‍മ്മിക്കുന്നുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.