ദൈവത്തെ കണ്ടെത്തണോ നീ നിന്നെ ഉപേക്ഷിച്ചാല്‍ മതി

ദൈവാന്വേഷണമാണ് ക്രൈസ്തവജീവിതത്തിന്റെ കാതല്‍. ദൈവത്തെ കണ്ടെത്താനുള്ള ശ്രമമാണ് കാലങ്ങളായി നാം നടത്തിക്കൊണ്ടിരിക്കുന്നതും. എന്നിട്ടും നമ്മള്‍ ദൈവത്തെ കണ്ടെത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനൊന്നേ കാരണമുള്ളൂ. നമുക്കിനിയും നമ്മെ ഉപേക്ഷിക്കാന്‍ സാധിച്ചിട്ടില്ല.
ഇതേക്കുറിച്ചാണ് ക്രിസ്ത്വാനുകരണം വ്യക്തമായി പറയുന്നത്. ക്രിസ്ത്വാനുകരണം 37 ാം അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്.

മകനേ നീ നിന്നെ ഉപേക്ഷിക്കൂ. എന്നാല്‍ എന്നെ കണ്ടെത്തും. സ്വേച്ഛയും സ്വാര്‍ത്ഥവും വെടിയുക. എന്നാല്‍ സദാ നിനക്ക് നേട്ടം കൈവരും. എന്റെ തിരുവുളളത്തിന് പൂര്‍ണ്ണമായി കീഴ്‌പ്പെടുകയാണെങ്കില്‍ നിനക്ക് ദിവ്യാനുഗ്രഹം ലഭിക്കും.
അതിന് മറുപടിയായി ശിഷ്യന്‍ചോദിക്കുന്നത് ഇതാണ്, കര്‍ത്താവേ എത്ര പ്രാവശ്യം ഞാന്‍ എന്നെ അങ്ങേയ്ക്ക് സമര്‍പ്പിക്കണം.? ഏതേതുകാര്യങ്ങളില്‍ ഞാന്‍ എന്നെ പരിത്യജിക്കണം?
അപ്പോള്‍ ഈശോയുടെ മറുപടി ഇതാണ്. എന്നും എല്ലാകാലത്തും. നിസ്സാരകാര്യങ്ങളിലെന്നപോലെ വലിയ കാര്യങ്ങളിലും ഞാന്‍ ഒന്നും ഒഴിവാക്കുന്നില്ല. എല്ലാറ്റില്‍ നിന്നും നീ മുക്തനായിക്കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അതെ ഹൃദയസ്വാതന്ത്ര്യം ലഭിക്കാന്‍ നാം പരമാര്‍ത്ഥതയോടെ പൂര്‍ണ്ണമായി നമ്മെതന്നെ ദൈവത്തിന് സമര്‍പ്പിക്കണം. അത് നമുക്കെന്ന് കഴിയും?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.