വിശുദ്ധ ജീവിതം നയിക്കാനും സാത്താനെ തോല്പിക്കാനും ഓരോ കത്തോലിക്കനും കയ്യില്‍ കരുതേണ്ട ആയുധങ്ങള്‍ ഇവയാണ്

സാത്താനെ എങ്ങനെ തോല്പിക്കാന്‍ കഴിയും? ആത്മീയജീവിതത്തില്‍ നാംനേരിടുന്ന വലിയ പ്രതിസന്ധിയാണ് ഇത്. വിശുദ്ധ ജീവിതം നയിക്കാന് നമുക്കെങ്ങനെ കഴിയും. അതും ഒരു പ്രശ്നമാണ്.

സാത്താനോട് തര്‍ക്കിക്കാന്‍ നില്ക്കരുതെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം. കാരണം തര്‍ക്കിക്കാന്‍ നിന്നാല്‍ അവന്‍ നമ്മെ തോല്പിച്ചുകളയും. വചനമാണ് അവനെ നേരിടാനുളള മാര്‍ഗ്ഗമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നുണ്ട്. വചനം പറഞ്ഞ് നമുക്ക് അവനെ നേരിടാന്‍ കഴിയുമെന്ന കാര്യത്തില്‍ യാതൊരുസംശയവുംവേണ്ട.

എന്നാല്‍ അതിനൊപ്പം മറ്റ്ചില ആയുധങ്ങള്‍ കൂടി ഈ ആത്മീയപോരാട്ടത്തില്‍ നമ്മുടെ പക്കലുണ്ടായിരിക്കണം. തിന്മയെ എതിര്‍ത്തുതോല്പിക്കാന്‍,സാത്താനെ പരാജയപ്പെടുത്താന്‍ ശക്തമായ ആയുധങ്ങളാണ് ഇവയെല്ലാം. നമുക്കൊരിക്കലുംപരാജയം ഇവനല്കുകയുമില്ല.

ഏതൊക്കെയാണ് ഈ ആയുധങ്ങള്‍ എന്നല്ലേ
ബ്രൗണ്‍ ഉത്തരീയം, ഹോളി വാട്ടര്‍,വെഞ്ചരിച്ച മെഴുകുതിരികള്‍, വിശുദ്ധ രൂപങ്ങള്‍, ജപമാല ഇവയാണ് സാത്താനെ തോല്‍പ്പിക്കാനും നമുക്ക് ജയിക്കാനുമായി നാം കയ്യില്‍ കരുതേണ്ട ആയുധങ്ങള്‍. യാത്രയ്ക്കിടയില്‍ പോലും ഇവ നമ്മുടെ കയ്യിലുണ്ടായിരിക്കട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.