പരിശുദ്ധാത്മാവിനോടുള്ള ഏറ്റവും ഹ്രസ്വമായ പ്രാര്‍ത്ഥന ഇതാ

പരിശുദ്ധാത്മാവ് നമ്മുടെ സഹായകനാണ്. ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രസ്ഥാനവും പരിശുദ്ധാത്മാവാണ്. പക്ഷേ പരിശുദ്ധാത്മാവിനെക്കുറിച്ച് നമ്മളില്‍ പലരും വേണ്ട ചിന്തയുള്ളവരല്ല.പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നവരും കുറവാണ്. എന്നാല്‍ പരിശുദ്ധാത്മാവിനോട് നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. നമുക്ക് കൃപയും അഭിഷേകവും വരവും നല്കുന്നത് പരിശുദ്ധാത്മാവാണ്.പരിശുദ്ധാത്മാവിന്റെ അഭിഷേകമാണ് നമ്മെ ശുശ്രൂഷകളില്‍ അഭിഷേകമുള്ളവരാക്കി മാറ്റുന്നത്. അതുകൊണ്ട് പരിശുദ്ധാത്മാവിനോട് നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കും. അതും ഏറ്റവും ഹ്രസ്വമായ പ്രാര്‍ത്ഥനയാണ് ഇത്.

പരിശുദ്ധാത്മാവേ വരണേ..

ഈ പ്രാര്‍ത്ഥന പഠിക്കുമ്പോഴും എഴുതുമ്പോഴും ജോലി ചെയ്യുമ്പോഴും നമ്മുടെ ഉളളിലുണ്ടാവട്ടെ. പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മുടെ ജീവിതങ്ങളില്‍ നിറയട്ടെ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.