മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തി മനസ്സിലാക്കിയിട്ടുണ്ടോ?

മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് മധ്യസ്ഥപ്രാര്‍ത്ഥനയെന്ന് ചുരുക്കത്തില്‍ പറയാം. നിന്റെ നിയോഗങ്ങള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുകയും എന്റെ നിയോഗങ്ങള്‍ക്കുവേണ്ടി നീ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതാണ് മധ്യസ്ഥപ്രാര്‍ത്ഥന. ജീവിതത്തില്‍ എപ്പോഴെങ്കിലുമൊക്കെ നാം മാധ്യസ്ഥ പ്രാര്‍ത്ഥന നടത്തിയിട്ടുണ്ട്.

ബൈബിളിന്റെ ചരിത്രം മുതല്‍ മധ്യസ്ഥ പ്രാര്‍ത്ഥനയുണ്ട്.ഉദാഹരണത്തിന് ലോത്തിനെയും കുടുംബത്തെയും രക്ഷിക്കാന്‍ അബ്രാഹം പ്രാര്‍ത്ഥിക്കുകയും ദൈവം ആ പ്രാര്‍ത്ഥനകേള്‍ക്കുകയും ചെയ്തതായി ഉത്പത്തിയുടെ പുസ്തകത്തില്‍ നാം വായിക്കുന്നുണ്ട്, മോശയുടെ മധ്യസ്ഥപ്രാര്‍ത്ഥന മൂലം ഇസ്രായേല്‍ ജനം അവരുടെ പാപങ്ങള്‍ക്കുള്ള ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നതായി സംഖ്യ,പുറപ്പാട് പുസ്തകങ്ങളിലും നാംവായിക്കുന്നുണ്ട് പുതിയനിയമത്തിലും മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

ശതാതിപന്‍തന്റെ ഭൃത്യന്റെസൗഖ്യത്തിനായി മധ്യസ്ഥന്മാര്‍ വഴിയാണല്ലോ യേശുവിനോട് ആവശ്യപ്പെടുന്നത്. അവിശ്രാന്തം ഉണര്‍ന്നിരുന്ന് എല്ലാ വിശുദ്ധര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ എന്ന് പൗലോസ്അപ്പസ്‌തോലന്‍ പറയുന്നതും മധ്യസ്ഥപ്രാര്‍ത്ഥനയുടെ ശക്തിയിലുള്ളവിശ്വാസം കൊണ്ടാണ്.

ചുരുക്കത്തില്‍ വളരെ ശക്തിയുള്ള പ്രാര്ത്ഥനയാണ് മധ്യസ്ഥപ്രാര്‍ത്ഥന. അതുകൊണ്ട് നമുക്ക് മറ്റുള്ളവര്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥന നടത്താം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.