മരണമടഞ്ഞുപോയ പ്രിയപ്പെട്ടവര്‍ക്കുവേണ്ടി നമുക്കെന്തു ചെയ്യാന്‍ കഴിയും?

ഭൂമിയിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നാണ് നാം സ്‌നേഹിക്കുകയും നമ്മെ സ്‌നേഹിക്കുകയും ചെയ്യുന്നവരുടെ മരണം വഴിയുള്ള വേര്‍പിരിയല്‍. ഇനിയൊരിക്കലും ഭൂമിയില്‍ വച്ച് കണ്ടുമുട്ടുകയില്ലാത്ത അനിവാര്യമായ വേര്‍പിരിയല്‍ ഹൃദയത്തിനേല്പിക്കുന്ന ആഘാതം വളരെ കനത്തതാണ്. ശൂന്യതയും നിരര്‍ത്ഥകതയും നമ്മെ പിടിമുറുക്കിയേക്കാം, അത്തരം ദിവസങ്ങളില്‍. എങ്കിലും നമുക്ക് ജീവിച്ചേ പറ്റൂ. മുന്നോട്ടുപോയേ മതിയാകൂ. കാരണം നമ്മുടെ ജീവിതനിയോഗം ഇനിയും ബാക്കിയാണ്. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ മരിച്ചുപോയവര്‍ക്കുവേണ്ടി നമുക്ക് എന്തു ചെയ്യാന്‍ കഴിയും എന്ന് ചിന്തി്ക്കുന്നത് നല്ലതാണ്.

മരിച്ചുപോയവരുടെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നമുക്കിനി ചെയ്യാനുള്ളത് അതുമാത്രമേയുളളൂ. വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിക്കുക, ദാനധര്‍മ്മം ചെയ്യുക എന്നിവയെല്ലാം ഇതുമായി ബന്ധപ്പെട്ടവയാണ്.

വകുടീരത്തില്‍ പൂക്കള്‍ സമര്‍പ്പിക്കുകയും ഇടയ്ക്കിടെ സെമിത്തേരി സന്ദര്‍ശനം പതിവാക്കുകയും ചെയ്യുക.

മരിച്ചുപോയവരുടെ സ്മരണ നിലനിര്‍ത്താനായി എന്തെങ്കിലും കാരുണ്യപ്രവൃത്തികള്‍ക്ക് തുടക്കം കുറിക്കുക.

ജീവിതത്തിലെ നല്ല നിമിഷങ്ങളിലെല്ലാം അവരെ അനുസ്മരിക്കുക. അവര്‍ വഴികിട്ടിയ നന്മകള്‍ക്ക് നന്ദിപറയുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.