ക്രൈസ്തവസമൂഹത്തെ എങ്ങനെ രൂപപ്പെടുത്തണം എന്ന ദര്‍ശനം പങ്കുവയ്ച്ച് ഹംഗറി പ്രസിഡന്റ്

ഫ്‌ളോറിഡ: ക്രൈസ്തവസമൂഹത്തെ എങ്ങനെ രൂപപ്പെടുത്തണം എന്നതിനെക്കുറിച്ച്തനിക്കുള്ള ദര്‍ശനങ്ങള്‍ ഹംഗറി പ്രസിഡന്റ് കറ്റാലിന്‍ നോവാക്ക് പങ്കുവച്ചു. ആവേ മരിയ യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു നല്ലൊരുക്രൈസ്തവസമൂഹ നിര്‍മ്മിതിയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പ്രസിഡന്റ് പങ്കുവച്ചത്.

ഹംഗറിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് കറ്റാലിന്‍.കഴിഞ്ഞ മാര്‍ച്ചിലായിരുന്നു തിരഞ്ഞെടുപ്പ്. രാജ്യത്തിന്റെ ക്രൈസ്തവ സംസ്‌കാരത്തിന് വളരെയേറെ പ്രാധാന്യം തങ്ങള്‍ നല്കുന്നുണ്ടെന്നും ഇത് മുറുകെപിടിച്ചു മുന്നോട്ടുപോകുമെന്നുമാണ് പ്രസിഡന്റ് വാഗ്ദാനം നല്കിയത്.

രാജ്യത്തിന്റെ സാംസ്‌കാരികരൂപീകരണത്തില്‍ തന്റെ ക്രിസ്ത്യന്‍ വിശ്വാസവും അസ്തിത്വവും നിര്‍ണ്ണായകപങ്കുവഹിക്കുന്നുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.