വിശുദ്ധ ഗ്രന്ഥത്തിലെ ഹൂറിനെ അറിയാമോ?

പുറപ്പാടിന്റെ പുസ്തകത്തിലെ ഒരു കഥാപാത്രമാണ് ഹൂര്‍. മോശയുടെയും അഹറോന്റെയും സഹയാത്രികനായിട്ടാണ് ഹൂറിനെ പുറപ്പാടിന്റെ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. യൂദാഗോത്രത്തില്‍ നിന്നാണ് അയാളുടെവരവ്. അമെലെക്യരുമായുള്ള യുദ്ധത്തില്‍ മോശയെ സഹായിക്കാന്‍ വേണ്ടിയാണ് അയാള്‍വരുന്നത്.

പുറപ്പാട് 17:10-13, പുറപ്പാട് 24:13-15 ഭാഗങ്ങളിലാണ് ഹൂറിനെക്കുറിച്ച് പരാമര്‍ശമുളളത്. മോശ പത്തുകല്പന വാങ്ങാനായി പോകുമ്പോള്‍ ഇസ്രായേല്‍ ജനതയെ അഹറോനും ഹൂറിനും ഏല്പിച്ചിട്ടാണ് പോകുന്നത്. അമലേക്യരുമായുള്ള യുദ്ധത്തില്‍ വിജയിക്കാനായി മോശ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍,മോശയുടെ തളര്‍ന്നുപോയ കൈകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അഹറോനൊപ്പം ഹൂറുമുണ്ടായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.