പള്ളിമേടയില്‍ വൈദികനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകി അറസ്റ്റില്‍

നെബ്രാസ്‌ക്ക: ഒമാഹ അതിരൂപതയിലെ ഫാ. സ്റ്റീഫന്‍ ഗട്ട്ഗ്‌സെലിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് പാരീഷിലെ വൈദികനായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഇദ്ദേഹത്തെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

എമര്‍ജന്‍സികോളിനെ തുടര്‍ന്ന് ആറു മിനിറ്റിനുള്ളില്‍ പോലീസ് സംഭവസ്ഥലത്തെത്തിയിരുന്നു. കറുത്തവംശജനായ ഒരാളെ പോലീസ് പിടികൂടിയിട്ടുണ്ടെന്നാണ് നിലവിലെ വിവരം. എന്നാല്‍ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപെടുത്തിയിട്ടില്ല. കൊലപാതകത്തിന് പിന്നിലുളള കാരണങ്ങളെക്കുറിച്ചും വ്യക്തതയില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.