സിറാക്കൂസിലെ കണ്ണീരൊഴുക്കുന്ന മാതാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

നവദമ്പതികളായ ആഞ്ചെലോയ്ക്കും അന്റോണിയോയക്കും വിവാഹസമ്മാനമായി കിട്ടിയതായിരുന്നു പരിശുദ്ധ കന്യാമറിയത്തിന്റെ ആ രൂപം. അത്ഭുതകരമായി ആ രൂപം ആദ്യമായി കണ്ണീര്‍ വാര്‍ത്തത് 1953 ഓഗസ്റ്റ് 29 നായിരുന്നു. അതിന് ശേഷം അടുത്ത നാലുദിവസം കൂടി ഈ മരിയരൂപം കണ്ണീര്‍ പൊഴിച്ചു.

ഈ സമയത്തായിരുന്നു അന്റോണിയോ ആദ്യമായി ഗര്‍ഭം ധരിച്ചത്. ഗര്‍ഭകാലം വളരെ സങ്കീര്‍ണ്ണതകളുടേതായിരുന്നു. എന്നാല്‍ ഈ മരിയരൂപത്തോട് പ്രാര്‍ത്ഥിച്ചതില്‍ പിന്നെ അത്ഭുതകരമായ സൗഖ്യമുണ്ടായി. തുടര്‍ന്ന് സഭാധികാരികള്‍ ഈ അത്ഭുതത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ശാസ്ത്രീയമായ പഠനം ആരംഭിച്ചു. നിരീശ്വരവാദിയായ ഡോ. മൈക്കലെ കാസോലയും ആ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.

യഥാര്‍ത്ഥ മനുഷ്യശരീരത്തിലെ കണ്ണീരാണ് ഇതെന്നും ശാസ്ത്രീയമായി ഇതിന് വിശദീകരണം നല്കാന്‍ കഴിയില്ലെന്നുമായിരുന്നു ഗവേഷകരുടെ നിഗമനം 1953 ലെ ഗ്വാഡലൂപ്പെ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സിസിലിയിലെ മെത്രാന്‍സംഘം അനൗദ്യോഗികമായി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി. മാതാവിന്റെ കണ്ണീര്‍ യഥാര്‍ത്ഥമാണ്.

തുടര്‍ന്ന് ഈ മരിയരൂപത്തോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി നിരവധി അത്ഭുതങ്ങള്‍ സിസിലിയില്‍ നടക്കുകയുണ്ടായി. 1954 ഒക്‌ടോബര്‍ 17 മരിയന്‍ കോണ്‍ഫ്രന്‍സില്‍ നടത്തിയ റേഡിയോ സന്ദേശത്തില്‍ പോപ്പ് പിയൂസ് പന്ത്രണ്ടാമന്‍ കണ്ണീര്‍ പൊഴിക്കുന്ന മരിയരൂപത്തെക്കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി.

1968ല്‍ ഷ്രൈന്‍ നിര്‍മ്മിക്കുകയും അനേകായിരങ്ങള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം കടന്നുവരുകയും ചെയ്തു. 1994 ല്‍ ഷ്രൈന്‍ പുതുക്കിപ്പണിതു. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്റെ ഇടയസന്ദര്‍ശനത്തില്‍ ദേവാലയം ആശീര്‍വദിക്കുകയും ചെയ്തു.

ലോകത്തിന്റെ പലഭാഗങ്ങളില്‍ കന്യാമാതാവിന്റെ രൂപം കണ്ണീര്‍ പൊഴിച്ചിട്ടുണ്ട്. എന്നാല്‍ അവയില്‍ കുറച്ചുമാത്രമേ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. അതിലൊന്നാണ് ഈ മരിയരൂപം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.