യേശു കഴിഞ്ഞാല്‍ സഭയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി ആരാണെന്നറിയാമോ?

യേശു കഴിഞ്ഞാല്‍ സഭയ്ക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി മറ്റാരുമല്ല പരിശുദ്ധ കന്യാമറിയം തന്നെ. സഭയെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തതിലൂടെയാണ് ഇത് സാധ്യമായത്.

ഇതാ നിന്റെ അമ്മയെന്നാണല്ലോ യേശു തന്റെ മരണസമയത്ത് യോഹന്നാനോട് പറഞ്ഞത്. അതുവഴി സഭ കൂടി ഉള്‍പ്പെടുന്ന മനുഷ്യവംശത്തിന് മുഴുവന്‍ മറിയം അമ്മയാവുകയായിരുന്നു. ഇത്തരമൊരു സൗഭാഗ്യത്തിലേക്ക് മറിയം എത്തിപ്പെട്ടത് മറ്റ് ചില സവിശേഷതകള്‍കൊണ്ടുകൂടിയാണ്. അമ്മയുടെ പുണ്യങ്ങളെക്കുറിച്ച് ഈശോ ചില ദര്‍ശനങ്ങളില്‍ വെളിപെടുത്തിയത് ഇപ്രകാരമാണ്.

എന്റെ അമ്മ പരിശുദ്ധിയുടെ കൃപാവരത്തിന്റെ സ്‌നേഹത്തിന്റെ അനുസരണയുടെ എളിമയുടെ മറ്റെല്ലാ പുണ്യങ്ങളുടെയും അഗാധതയാണ്. ദൈവം തന്റെ വിശുദ്ധര്‍ക്ക് നല്കുന്ന എല്ലാ പുണ്യങ്ങളും അമ്മയിലുണ്ടായിരുന്നു.

യേശുവിന്റെ പരസ്യജീവിതകാലത്തും പിന്നീടും മറിയം സഹരക്ഷകയായിരുന്നു. പാപികളുടെമാനസാന്തരത്തിനുംവിശ്വാസികളുടെ സഹായത്തിനും വിശുദ്ധരുടെ ശക്തിക്കും വരാന്‍ പോകുന്ന വിപത്തുകള്‍ ലോകത്തെഅറിയിക്കാനുമായി ലോകത്തിന്റെവിവിധഭാഗങ്ങളില്‍ അമ്മ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

ഇതെല്ലാം പരിശുദ്ധ അമ്മയുടെ പ്രാധാന്യവും സ്ഥാനവുമാണ് വെളിവാക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.