നീതിക്കും നിഷ്‌ക്കളങ്കതയ്ക്കും കര്‍ത്താവ് പ്രതിഫലം നല്കും; വചനം നല്കുന്ന ഉറപ്പ്

നിഷ്‌ക്കളരായിരുന്നിട്ടും നീതിയോടെ ജീവിച്ചിട്ടും തിക്താനുഭവങ്ങള്‍ ജീവിതത്തിലേക്ക് കടന്നുവരുമ്പോള്‍ നാം സ്വഭാവികമായും ചോദിച്ചുപോകുന്ന ഒരു ചോദ്യമുണ്ട്. എനിക്കെന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു. നീതിക്കും നിഷ്‌ക്കളങ്കതയ്ക്കും ഇവിടെ യാതൊരു വിലയുമില്ലേ? ആത്മാര്‍ത്ഥമായി പെരുമാറിയിട്ടും ജോലി ചെയ്തിട്ടും മറ്റുള്ളവരെ സഹായിച്ചിട്ടും വലിയ വലിയ ദുരന്തങ്ങളിലും നിസ്സഹായതകളിലും പെട്ടുപോകുമ്പോഴും ഇതേ ചോദ്യംപലരും ചോദിക്കാറുണ്ട്. മാനുഷികമായി ഈചോദ്യങ്ങള്‍ പ്രസക്തമാകുമ്പോഴും ദൈവത്തിന് ഈ ചോദ്യങ്ങള്‍ അപ്രസക്തമാണ്. കാരണം ദൈവം നീതിയെയും നിഷ്‌ക്കളങ്കതയെയും മാനിക്കുകയും അതിന് പ്രതിഫലം നല്കുകയും ചെയ്യുന്നവനാണ്.

2 സാമൂവല്‍ 22:25 ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ആകയാല്‍ എന്റെ നീതിയും നി്ഷ്‌ക്കളങ്കതയും കണ്ട് കര്‍ത്താവ് എനിക്ക് പ്രതിഫലം നല്കി. തുടര്‍ന്ന് വചനം പറയുന്നു

വിശ്വസ്തനോട് അവിടുന്ന് വിശ്വസ്തത പുലര്‍ത്തുന്നു. നിഷ്‌ക്കളങ്കനോട് നിഷ്‌ക്കളങ്കമായി പെരുമാറുന്നു. നിര്‍മ്മലനോട് നിര്‍മ്മലമായും ദുഷ്ടനോട് ക്രൂരമായും അങ്ങ് പെരുമാറുന്നു.

അതുകൊണ്ട് നമ്മുക്ക് നീതിപ്രവര്‍ത്തിക്കാം, നിഷ്‌ക്കളങ്കരായി ജീവിക്കാം. മനുഷ്യരല്ലല്ലോ ദൈവമാണല്ലോ നമുക്ക് പ്രതിഫലം നല്കുന്നത്..മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.