കേരളസഭയ്ക്ക് പുതിയൊരു വിശുദ്ധന്‍ കൂടി; മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ദൈവദാസ പദവിയിലേക്ക്

വരാപ്പുഴ: കേരളസഭയില്‍ നിന്ന് ഒരു ദൈവദാസന്‍ കൂടി. വരാപ്പുഴ അതിരൂപത മുന്‍ വികാരി ജനറാളും ജീവകാരുണ്യപ്രവര്‍ത്തകനും എഴുത്തുകാരനുമായ മോണ്‍,ഇമ്മാനുവല്‍ ലോപ്പസാണ് പുതിയ ദൈവദാസന്‍, ജൂലൈ 19 ന് ചാത്യാത്ത് മൗണ്ട്കാര്‍മ്മല്‍ ദേവാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദൈവദാസപ്രഖ്യാപനം നടത്തും. പൊന്തിഫിക്കല്‍ ദിവ്യബലി മധ്യേയായിരിക്കും ദൈവദാസപ്രഖ്യാപനം. എറണാകുളം ജനറല്‍ ആശുപത്രിയിലെ ചാപ്ലയിനായിരുന്ന മോണ്‍. ഇമ്മാനുവല്‍ ലോപ്പസ് ആം്‌ഗ്ലോ ഇന്ത്യന്‍സമൂദായത്തിന്റെ ശ്രേഷ്ഠ ഗുരു കൂടിയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.